fbwpx
ലഹരിക്കേസിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് മാറ്റി നിർത്തും: ദേവർകോവിൽ സൗത്ത് കരിക്കാൻപൊയിൽ മഹല്ല് കമ്മിറ്റി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Mar, 2025 10:29 AM

പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും മഹല്ല് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്

KERALA


രാസലഹരിയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് മാറ്റി നിർത്തുമെന്ന് ദേവർകോവിൽ സൗത്ത് കരിക്കാൻപൊയിൽ മഹല്ല് കമ്മിറ്റി. തഖ്‌വ ജുമാ മസ്ജിദ് ചേർന്ന മഹല്ല് നിവാസികളുടെ യോഗത്തിലാണ് തീരുമാനം. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും മഹല്ല് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.


ALSO READ: ലഹരി കേസിൽ വെല്ലുവിളിയായി NDPS നിയമം; മറ്റൊരു സംസ്ഥാനത്ത് പോയി കേസ് അന്വേഷണം സാധ്യമല്ല, കേന്ദ്രനിയമത്തിൽ ഭേദഗതി തേടി കേരളം


ലഹരിയുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ലഹരി കേസുകളിൽ കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് കേരളം. എൻഡിപിഎസ് നിയമപ്രകാരം മറ്റൊരു സംസ്ഥാനത്തെ കുറ്റകൃത്യത്തിൽ ഇടപെടാൻ ആകുന്നില്ല. കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് കേരളം ആവശ്യപ്പെടും.


ALSO READ: താമരശേരിയിൽ MDMA വിഴുങ്ങിയ സംഭവം: പരിശോധനയിൽ വയറ്റിൽ ലഹരി കണ്ടെത്തി, ഫായിസിനെ പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാ‍ർ


ബാംഗ്ലൂരിലെ ലഹരി നിർമാണ കേന്ദ്രങ്ങൾ അറിഞ്ഞിട്ടും നടപടിയെടുക്കാൻ ആകുന്നില്ല. കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് ബംഗളൂരുവിൽ നിന്നാണെന്നാണ് കേരളത്തിൻ്റെ വാദം. എൻഡിപിഎസ് നിയമപ്രകാരം മറ്റൊരു സംസ്ഥാനത്ത് പോയി കേസ് അന്വേഷണം സാധ്യമല്ല. ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.


Also Read
user
Share This

Popular

KERALA
KERALA
യാക്കോബായ സഭയ്ക്ക് പുതിയ ഇടയന്‍; ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ കാതോലിക്കയായി സ്ഥാനമേറ്റു