ഓഫീസിന് സമീപം കടകളില്ലാത്ത ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഊട്ടുപുര പദ്ധതിയുമായി പഞ്ചായത്ത് രംഗത്തെത്തിയത്
കോഴിക്കോട്ടെ മണിയൂർ പഞ്ചായത്ത് ഓഫീസിൽ എത്തിയാൽ ഇനി വിശന്നിരിക്കേണ്ട. ചായയും ലഘുഭക്ഷണവും, മീൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും കഴിച്ച് ഫയൽ തീർപ്പാകുന്നത് വരെ കാത്തിരിക്കാം. ഓഫീസിന് സമീപം കടകളില്ലാത്ത ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഊട്ടുപുര പദ്ധതിയുമായി പഞ്ചായത്ത് രംഗത്തെത്തിയത്.
പഞ്ചായത്തിലെത്തുന്ന സാധാരണക്കാർ അടുത്ത് കടകളില്ലാത്തതിനാൽ പ്രയാസം നേരിടുന്നത് പതിവായതോടെയാണ് ഭരണ സമിതി ഊട്ടുപുരയെന്ന പദ്ധതി നടപ്പാക്കിയത്. കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടി ഊട്ടുപുര ഉദ്ഘാടനം ചെയ്തു.
ALSO READ: മുട്ടയും പൈനാപ്പിളുമൊന്നുമല്ല; സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഐസ്ക്രീം ബിരിയാണി
മണിയൂർ ഗുഹ മുക്കിന് സമീപമാണ് പഞ്ചായത്ത് ഓഫീസ്. ഓഫീസിനോട് ചേർന്നാണ് അടുക്കളയും ഭക്ഷണമുറിയും സജ്ജീകരിച്ചത്. പാചകത്തിന് ആളെയും നിയോഗിച്ചിട്ടുണ്ട്. രാവിലെ ഓഫീസ് സമയം മുതൽ വൈകീട്ട് വരെ ഭക്ഷണം നൽകും. പഞ്ചായത്തിൽ എത്തുന്നവർക്കും നാട്ടുകാർക്കും ഏറെ ഉപകാരമാകും പദ്ധതിയെന്നാണ് പ്രതീക്ഷ.