fbwpx
സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം: ഹണിറോസിൻ്റെ പരാതിയിൽ 30 പേർക്കെതിരെ കേസ്
logo

ന്യൂസ് ഡെസ്ക്

Posted : 06 Jan, 2025 07:46 AM

ഹണി റോസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമൻ്റുകൾക്കെതിരെയാണ് നടി പൊലീസിൽ പരാതി നൽകിയത്

KERALA


സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ 30 പേർക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. ഹണി റോസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമൻ്റുകൾക്കെതിരെയാണ് നടി പൊലീസിൽ പരാതി നൽകിയത്.


കഴിഞ്ഞ ദിവസം നടി ഒരു വ്യക്തി തന്നെ ലൈംഗിക ചുവയോടുകൂടി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നു എന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക്‌ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് മോശം കമൻ്റുകൾ നിറഞ്ഞത്. ഇതോടെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.


ALSO READ: എഫ്‌ബി പോസ്റ്റിന് താഴെ അധിക്ഷേപ കമന്റ്: പരാതി നൽകി ഹണി റോസ്


ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

ഹണിറോസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ലൈംഗിക ധ്വനിയുള്ള ദ്വയാർഥ പ്രയോഗങ്ങളിലൂടെ ഒരാൾ അപമാനിക്കുന്നതായായിരുന്നു ഹണിയുടെ വെളിപ്പെടുത്തൽ. ഉദ്ഘാടന ചടങ്ങിന് പോകാൻ വിസമ്മതിച്ചതിന് പ്രതികാരം വീട്ടുന്നതായും താൻ പോകുന്ന പരിപാടികളിൽ പിന്തുടർന്ന് എത്തി ഇയാൾ അപമാനിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.


ALSO READ: ലൈംഗിക ധ്വനിയുള്ള ദ്വയാർഥ പ്രയോഗങ്ങൾ; പരിപാടികളിൽ പിന്തുടരുന്നു, ഒരാൾ അപമാനിക്കുവെന്ന് വെളിപ്പെടുത്തി നടി ഹണിറോസ്


പണത്തിൻ്റെ ധാർഷ്ട്യം കൊണ്ട് ഒരു സ്ത്രീയെ അവഹേളിക്കുന്നത് കുറ്റകൃത്യമാണെന്നും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം എന്നത് മറ്റൊരാളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം അല്ലെന്നും ഹണി കുറിപ്പിൽ പറയുന്നു. അപമാനിക്കുന്നത് ആരെന്ന് പരാമർശിക്കാതെയാണ് എഫ്ബി പോസ്റ്റ്.

Also Read
user
Share This

Popular

KERALA
KERALA
"സ്ത്രീത്വത്തെ അപമാനിച്ചു"; ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്