fbwpx
പങ്കാളിയെ ഭീഷണിപ്പെടുത്തുന്നതും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമാണ്: ബോംബെ ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Mar, 2025 06:28 PM

ആത്മഹത്യ ചെയ്ത് തന്നേയും കുടുംബത്തേയും ജയിലിലയക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തുന്നു എന്ന് കാട്ടിയാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്

NATIONAL




പങ്കാളിയെ ഭീഷണിപ്പെടുത്തുന്നതും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമാണെന്ന് ബോംബെ ഹൈക്കോടതി. ദമ്പതികള്‍ക്ക് വിവാഹമോചനം നല്‍കി കുടുംബ കോടതി ഉത്തരവ് ശരിവെച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

കുടുംബ കോടതി ഉത്തരവിനെതിരെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആത്മഹത്യ ചെയ്ത് തന്നേയും കുടുംബത്തേയും ജയിലിലയക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തുന്നു എന്ന് കാട്ടിയാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവും മറ്റ് സാക്ഷികളും കുടുംബ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ ദാമ്പത്യത്തിലെ ക്രൂരത സംബന്ധിച്ച ഭര്‍ത്താവിന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണെന്നും ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.


Also Read: 'മഹത്തായ സൗഹൃദം, ഇടുങ്ങിയ മനസുള്ളവര്‍ക്ക് അത് മനസിലാകില്ല'; മോഹൻലാൽ- മമ്മൂട്ടി സൗഹൃദത്തെ പിന്തുണച്ച് ജാവേദ് അക്തർ 


ആത്മഹത്യ ചെയ്ത് ഭര്‍ത്താവിനേയും വീട്ടുകാരേയും ജയിലില്‍ അയക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തുക മാത്രമല്ല ചെയ്തതെന്നും ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഭാര്യയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.


Also Read: 'ഇരുണ്ട രാഷ്ട്രീയത്തിൻ്റെ ബ്ലാക്ക് കോമഡി'; ത്രിഭാഷ നയവിവാദത്തിൽ യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ 


2009 ല്‍ വിവാഹിതരായ ദമ്പതികളുടെ കേസാണ് കോടതി പരിഗണിച്ചത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. ഭാര്യയുടെ വീട്ടുകാര്‍ തങ്ങളുടെ വീട്ടില്‍ പതിവായി എത്തുകയും കുടുംബ ജീവിതത്തില്‍ ഇടപെട്ടിരുന്നതായും ഭര്‍ത്താവ് ആരോപിച്ചിരുന്നു. 2010 ല്‍ സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ പിന്നീട് തിരിച്ചുവരാന്‍ മടിച്ചുവെന്നും ഭര്‍ത്താവ് പറയുന്നു.

വ്യാജ പരാതി നല്‍കി തന്നേയും കുടുംബത്തേയും ജയിലിലയക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് വാദിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവും അച്ഛനും ചേര്‍ന്ന് ഉപദ്രവിച്ചിരുന്നുവെന്നും ഇതിനാലാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നുമായിരുന്നു ഭാര്യയുടെ വാദം.

NATIONAL
രാജ്യത്തെ മുസ്ലീങ്ങളെ അപമാനിച്ചു; വഖഫ് ബില്ലിന് പിന്തുണ നല്‍കിയതിനു പിന്നാലെ ജെഡിയുവില്‍ നിന്ന് രാജിവെച്ച് നേതാക്കള്‍
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | KKR vs SRH | ഈഡനിലെ രാജാക്കന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ; സൺറൈസേഴ്സിനെ തക‍ർത്തത് 80 റൺസിന്