fbwpx
കെട്ടിട ലൈസൻസിന് കൈക്കൂലി വാങ്ങി; തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
logo

ന്യൂസ് ഡെസ്ക്

Posted : 11 Apr, 2025 09:20 PM

തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്

KERALA


കൊച്ചി തൃക്കാക്കരയിൽ കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് വാഗ്ദാനം നൽകി കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ തുടരുമെന്നാണ് വിവരം.


ALSO READ: കൊച്ചിയിലെ ടാർഗറ്റ് പീഡനം: സാലറി, മസ്റ്ററിങ് രേഖകൾ കൈമാറിയില്ല, ഒളിച്ചുകളി തുടർന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സും കെൽട്രോയും


റസിഡൻഷ്യൽ കെട്ടിടത്തിന് കൊമേഷൻ ലൈസൻസ് നൽകാമെന്ന് വാഗ്ദാനം നൽകി 8000 രൂപയാണ് ഹെൽത്ത് ഇൻസ്പെക്ടർ വാങ്ങിയത്. പണം നല്‍കിയിട്ടും ആവശ്യപ്പെട്ട കാര്യം നടക്കാതിരുന്നതോടെ പരാതിക്കാരന്‍ നഗരസഭയില്‍ എത്തിയപ്പോഴാണ് വിവരം പുറത്തിറഞ്ഞത്. തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് വിവാദമായതോടെ ഗൂഗിൾ പേ വഴി കെട്ടിട ഉടമയ്ക്ക് നിതീഷ് റോയ് പണം തിരികെ കൊടുത്ത് ചെയ്ത് തടിയൂരുകയും ചെയ്തിരുന്നു.


ALSO READ: അംഗങ്ങൾക്ക് ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ ധൈര്യം പകർന്ന നേതാവ്; വെള്ളാപ്പള്ളിക്ക് പ്രശംസയും ഉപദേശവുമായി മുഖ്യമന്ത്രി


സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ സി. സതീശൻ പ്രിൻസിപ്പൽ ഡയറക്ടർക്ക് കൊടുത്ത പരാതിയെ തുടർന്നാണ് നടപടി.

KERALA
വയനാട്ടിൽ KSRTC സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ബസിൻ്റെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു; 3 പേർ അറസ്റ്റിൽ
Also Read
user
Share This

Popular

KERALA
WORLD
ഷൈന്‍ ടോം ചാക്കോ; കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് മുതല്‍ രാത്രി ഓട്ടം വരെ