fbwpx
വിസ്മയമായി തായ്‌ലന്‍റില്‍ പിറന്ന ഇരട്ട ആനക്കുട്ടികൾ
logo

ന്യൂസ് ഡെസ്ക്

Posted : 14 Jun, 2024 04:48 PM

ഇരട്ട ആനക്കുട്ടികൾക്ക് ജന്മം നൽകിയതോടെ അപൂർവ്വങ്ങളിൽ അപൂർവ്വം എന്നാണ് ഇതിനെ ക്രാലിലെ ജീവനക്കാർ വിശേഷിപ്പിക്കുന്നത്.

TWIN BABY ELEPHANTS BEING MIRACLE

മധ്യ തായ്ലൻ്റിലെ ഒരു ഏഷ്യൻ ആനയുടെ പ്രസവം വിസ്മയ കാഴ്ചയായിരിക്കുകയാണ്. ഇരട്ട ആനക്കുട്ടികൾക്ക് ജന്മം നൽകിയതോടെ അപൂർവ്വങ്ങളിൽ അപൂർവ്വം എന്നാണ് ഇതിനെ ക്രാലിലെ ജീവനക്കാർ വിശേഷിപ്പിക്കുന്നത്.

ആയുത്തായ എലിഫൻ്റ് ക്രാലിലെ ചാംചുരി എന്ന മുപ്പത്തിയാറ് വയസ്സുകാരി ആന വെള്ളിയാഴ്ച പ്രസവിക്കുമ്പോൾ അത് ഇരട്ടകളായിരിക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം ചാംചുരി ജന്മം നൽകിയ ആൺ ആനക്കുഞ്ഞിനെ വൃത്തിയാക്കുകയും, സ്വന്തമായി നിൽക്കാൻ സഹായിക്കുകയും ചെയ്യുമ്പോഴാണ് ജീവനക്കാർ മറ്റൊരു വലിയ ശബ്ദം കേട്ടത്. അപ്പോഴാണ് മറ്റൊരു പെൺകുഞ്ഞിന് കൂടി ചാംചുരി ജന്മം നൽകിയെന്ന് അവർ തിരിച്ചറിഞ്ഞത്. രണ്ടാമത്തെ പ്രസവത്തിന് ശേഷം പരിഭ്രാന്തിയിലാവുകയും, പെൺകുഞ്ഞിനെ ഉപദ്രവിക്കാൻ മുതിരുകയും ചെയ്ത അമ്മയെ ജീവനക്കാർ ചേർന്നാണ് മെരുക്കിയെടുത്തത്. അതിനിടെ ഒരു ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു.

ആനകളെക്കുറിച്ച് പഠനം നടത്തുന്ന സേവ് ദ എലഫൻ്റിൻ്റെ കണക്കുകളനുസരിച്ച്, ആനകളുടെ പ്രസവത്തിൽ ഒരു ശതമാനം മാത്രമാണ് ഇരട്ടകളുണ്ടാകുന്നത്, അതിൽ അത്യപൂർവ്വമാണ് വ്യത്യസ്ത ലിംഗങ്ങളിലുള്ള കുഞ്ഞുങ്ങളുണ്ടാകുന്നത്. ആനയെ പരിശോധിച്ച വെറ്റിനേറിയനായ ലാർഡ്തോങ്താരെ മീപ്പൻ പറഞ്ഞത്, രണ്ടാമത്തെ കുഞ്ഞിനെ ചാംചുരി പ്രസവിച്ച് കഴിഞ്ഞ്, ആ കുഞ്ഞ് എഴുന്നേറ്റ് നിൽക്കുന്ന കാഴ്ച കണ്ടപ്പോൾ, ഞങ്ങൾ ആ അപൂർവ്വ കാഴ്ച കണ്ട് തുള്ളിച്ചാടുകയായിരുന്നു എന്നാണ്. ആനകളിൽ ഇരട്ടകൾ അപൂർവ്വമായതുകൊണ്ട് തന്നെ, എല്ലാവർക്കും കാണാൻ അവസരം ലഭിക്കുന്ന കാഴ്ചയല്ല ഇതെന്നും അവർ പറഞ്ഞു.

ബുദ്ധമത വിശ്വാസികൾ കൂടുതലായുള്ള തായ്ലൻ്റിൽ ആനകളെ വളരെ ദൈവികമായാണ് അവിടുത്തുകാർ കാണുന്നത്. ആന അവരുടെ ദേശീയ ചിഹ്നം കൂടിയാണ്. തായ് ആചാരങ്ങൾക്കനുസരിച്ച് 7 ദിവസങ്ങൾക്ക് ശേഷം കുട്ടികൾക്ക് പേരിടും.

undefined

ആനക്കുട്ടികളെയും ചാംചുരിയെയും കാണാൻ നിരവധി സന്ദർശകരാണ് ആയുത്തായ എലിഫൻ്റ് ക്രാലിലേക്കെത്തുന്നത്. എന്നാൽ വലിയ സുരക്ഷയാണ് കുഞ്ഞുങ്ങൾക്ക് ജീവനക്കാർ നൽകുന്നത്, കയ്യും കാലും വൃത്തിയായി കഴുകി മാത്രമാണ് സന്ദർശകരെ ഇങ്ങോട്ട് പ്രവേശിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും ദിവസങ്ങൾക്കകം തന്നെ ആനക്കുട്ടികൾക്ക് വലിയ ആരാധകവൃന്ദമുണ്ട്.

KERALA
BIG BREAKING| 'വയനാട് അതിതീവ്ര ദുരന്തം'; കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു
Also Read
user
Share This

Popular

KERALA
NATIONAL
ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദംഗ മിഷൻ സിഇഒ ഉൾപ്പടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി