തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരടക്കമാണ് കള്ള വോട്ട് ചെയ്യുന്നത്
സംസ്ഥാനത്ത് സഹകരണ മേഖല പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2016 മുതൽ യുഡിഎഫ് നേതൃത്വത്തിലുള്ള 21 സഹകരണ ബാങ്കുകൾ ഗുണ്ടാ സംഘം ഉപയോഗിച്ച് സിപിഎം പിടിച്ചെടുത്തുവെന്നും വി.ഡി. സതീശൻ ആരോപിച്ചു. ജില്ലാ സെക്രട്ടറിയാണ് ഗുണ്ടാ സംഘത്തെ നയിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരടക്കമാണ് കള്ള വോട്ട് ചെയ്യുന്നത്.കരുവന്നൂർ ബാങ്കിലെ പ്രശ്നം 24 മണിക്കൂർ കൊണ്ട് തീർക്കാമായിരുന്നു. ഗവൺമെൻറ് കൊള്ളക്കാരെ സംരക്ഷിച്ചു നിക്ഷേപകരെ കൈയ്യൊഴിയുകയാണ് ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി.
ഇഡി പിടി മുറുക്കിയത് സിപിഎം നേതാക്കളെയാണ്. കണ്ടല ബാങ്കിൽ നിന്നുംഎൽഡിഎഫ് നേതാവ് 250 കോടിയാണ് അടിച്ചു മാറ്റിയത്. സഹകരണ ബാങ്ക് മേഖലയിലെ യുഡിഎഫ് പിന്തുണ ഇനിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Also Read: മനുഷ്യ ജീവന്‍ ഈടാക്കുന്ന ലോണ്‍ ആപ്പുകള്‍; തുടർക്കഥയാകുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെപ്പറ്റി അറിയാം
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നെറ്റിയിലാണ് ഒരു ഗുണ്ടാ കാപ്പ എന്നെഴുതിയത്. ജയിൽ പുള്ളികളുടെ കൈയിലടക്കം ഐ ഫോൺ 15 ആണ്. സിപിഎം ക്രിമിനലുകൾക്ക് പൊലീസ് എല്ലാ സൗകര്യവും ചെയ്ത് കൊടുക്കുന്നു. സിപിഎം നേതാക്കൾ ഗുണ്ടകളുടെ മുന്നിൽ മുട്ടിലിഴയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെവിയിൽ നുള്ളിക്കോ, ഒരാളെയും വെറുതേ വിടില്ലെന്നും പൊലീസിന് അദ്ദേഹം താക്കീത് നൽകി.