ധനമന്ത്രിയുടെ തുടർച്ചയായ എട്ടാമത്തെ ബജറ്റാണിത്
പാർലമെൻ്റിൻ്റെ ആദ്യഘട്ട ബജറ്റ് സമ്മേളനം ജനുവരി 31 നും ഫെബ്രുവരി 13 നും ഇടയിൽ നടക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 1 നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക.11 മണിക്കാണ് ബജറ്റ് അവതരണം.
ജനുവരി 31-ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസിഡൻ്റ് ദ്രൗപതി മുർമു നടത്തുന്ന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ധനമന്ത്രിയുടെ തുടർച്ചയായ എട്ടാമത്തെ ബജറ്റാണിത്.