രാവിലെയോടെ ദ്വീപിലെത്തിയ ഇയാൾ ചുറ്റും ബൈനോക്കുർ വച്ച് നിരീക്ഷിക്കുകയും ആരും ശ്രദ്ധിക്കാത്തതിനെ തുടർന്ന് വിസിൽ മുഴക്കി കൊണ്ട് കടൽത്തീരത്ത് തുടരുകയും ചെയ്തു
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നിരോധിത ഗോത്ര സംരക്ഷണ മേഖലയിലേക്ക് പ്രവേശിച്ച യുഎസ് പൗരൻ അറസ്റ്റിൽ. നോർത്ത് സെൻ്റിനൽ ദ്വീപിലെ നിരോധിത ഗോത്ര സംരക്ഷണ മേഖലയിലേക്ക് കടന്നുകയറിയതിനാണ് മാർച്ച് 31ന് മൈഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 26 ന് പോർട്ട് ബ്ലെയറിലെത്തിയ യുഎസ് പൗരൻ കുർമ ദേര ബീച്ചിൽ നിന്ന് നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പോയതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവിടെ താമസിക്കുന്നവർക്ക് കൊടുക്കാനായി കോളയും, കൈവശം വച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
ALSO READ: വി.കെ. സക്‌സേനയ്‌ക്കെതിരായ അപകീര്‍ത്തികേസ്: മേധാ പട്കറിനെതിരായ ശിക്ഷ ശരിവെച്ച് ഡല്‍ഹി കോടതി
രാവിലെയോടെ ദ്വീപിലെത്തിയ ഇയാൾ ചുറ്റും ബൈനോക്കുർ വച്ച് നിരീക്ഷിക്കുകയും ആരും ശ്രദ്ധിക്കാത്തതിനെ തുടർന്ന് വിസിൽ മുഴക്കി കൊണ്ട് കടൽത്തീരത്ത് തുടരുകയും ചെയ്തു. കൂടാതെ അവിടെ വച്ച് മണൽ സാമ്പിളുകൾ ശേഖരിക്കുകയും, വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. അയാളെ കുറിച്ചും, സംവരണ മേഖല സന്ദർശിക്കാനുള്ള ഉദ്ദ്യേശത്തെ കുറിച്ചും, ഇതിന് പുറമേ മറ്റ് എവിടെയൊക്കെ സന്ദർശിച്ചിട്ടുണ്ടെന്ന കാര്യത്തിലും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിജിപി എച്ച്എസ് ധാലിവാൾ പിടിഐയോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. യാത്രയിലുടനീളം അദ്ദേഹം ജിപിഎസ് നാവിഗേഷൻ ഉപയോഗിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.