fbwpx
ഡോ.വി നാരായണൻ ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റു
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Jan, 2025 10:47 AM

കന്യാകുമാരി സ്വദേശിയായ വി നാരായണൻ നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ മേധാവിയാണ്

NATIONAL


ഡോ. വി നാരായണൻ ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റു. കന്യാകുമാരി സ്വദേശിയായ വി നാരായണൻ നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ മേധാവിയാണ്. റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ ഇദ്ദേഹം ക്രയോമാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വി. നാരായണന് സ്ഥാനക്കയറ്റം നല്‍കുമെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വി. നാരായണനെ ഐഎസ്ആർഒ ചെയർമാനായി നിയമിച്ചത്.



ഐഎസ്ആർഒ ചെയർമാനായ ഡോ. എസ് സോമനാഥ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഡോ.വി നാരായണൻ സ്ഥാനമേറ്റത്. കേന്ദ്ര ബഹിരാകാശ വകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളും അദ്ദേഹം വഹിക്കും. 1984-ലാണ് ഡോ.വി നാരായണൻ ഐഎസ്ആർഒയിൽ ചേർന്നത്. റോക്കറ്റ്, സ്‌പേസ്‌ക്രാഫ്റ്റ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളിലെ പ്രാവീണ്യത്താൽ 2018 ജനുവരിയിൽ അദ്ദേഹത്തെ എൽപിഎസ്‌സിയുടെ ഡയറക്ടറായി നിയമിച്ചു.



ALSO READലോസ് ആഞ്ചലസിൽ കാട്ടുതീയിൽ മരണസംഖ്യ 25 ആയി; ഉഷ്ണക്കാറ്റ് ശക്തിയാർജ്ജിക്കുന്നു


ഖരഗ്പൂർ ഐഐടിയിലെ പൂർവ്വ വിദ്യാർഥിയാണ് ഇദ്ദേഹം.ക്രയോജനിക് എഞ്ചിനീയറിങിൽ എംടെക്കും എയ്‌റോസ്‌പേസ് എഞ്ചിനീയറിങിൽ പിഎച്ച്ഡിയും പൂർത്തിയാക്കി. എംടെക് പ്രോഗ്രാമിൽ ഒന്നാം റാങ്ക് നേടിയതിന് സിൽവർ മെഡൽ നേടിയ അദ്ദേഹത്തിന് 2018 ലെ വിശിഷ്ട പൂർവ്വ വിദ്യാർഥി അവാർഡും 2023 ലെ ലൈഫ് ഫെല്ലോഷിപ്പ് അവാർഡും ലഭിച്ചിട്ടുണ്ട്. ഐഎസ്ആർഒയിൽ ചേരുന്നതിന് മുമ്പ്, ടിഐ ഡയമണ്ട് ചെയിൻ ലിമിറ്റഡ്, മദ്രാസ് റബ്ബർ ഫാക്ടറി, ട്രിച്ചിയിലും റാണിപ്പേട്ടിലുമുള്ള ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎൽ) എന്നിവിടങ്ങളിൽ നാരായണൻ കുറച്ചുകാലം ജോലി ചെയ്‌തിട്ടുണ്ട്.



ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളിൽ നാരായണൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.ചന്ദ്രയാൻ-2,3 എന്നിവയ്ക്കായി, L110 ലിക്വിഡ് സ്റ്റേജ്, C25 ക്രയോജനിക് ഘട്ടം, ചന്ദ്രൻ്റെ ഭ്രമണപഥത്തിലെത്താനും സോഫ്റ്റ് ലാൻഡിംഗ് നേടാനും ബഹിരാകാശ പേടകത്തെ പ്രാപ്തമാക്കുന്ന പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയുടെ വികസനത്തിന് അദ്ദേഹം നേതൃത്വം നൽകി.


Also Read
user
Share This

Popular

KERALA
KERALA
ഇനി വാ തുറക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍; നിരുപാധിക മാപ്പ് കോടതി അംഗീകരിച്ചു