മാസപ്പടി കേസിൽ മകൾ വീണക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ മുഖമന്ത്രി ക്ഷുഭിതൻ ആകേണ്ട ആവശ്യമില്ല
കൊച്ചിയിലെ ടാർഗറ്റ് പീഡനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെങ്കിൽ അത് കേരളത്തിന് അപമാനകരമാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. ഗൗരവമായ അന്വേഷണം നടക്കുന്നില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
മാസപ്പടി കേസിൽ മകൾ വീണക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ മുഖമന്ത്രി ക്ഷുഭിതൻ ആകേണ്ട ആവശ്യമില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ കേസ് അല്ല ഇത്. കേസിൻ്റെ ഗൗരവം കണ്ട് മുഖ്യമന്ത്രി നേരിടണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി ആശ സമരത്തെ തള്ളി പറഞ്ഞത് മോശമായി പോയി. ഇൻസെൻ്റീവ് 2019ലാണ് വർധിപ്പിച്ചത്. അത് പോര. മുഖ്യമന്ത്രി പറയുന്നത് തെറ്റായ കാര്യമാണ്. മന്ത്രിമാർ തെറ്റിദ്ധരിപ്പിച്ചതാകാം. സമരത്തിൽ പങ്കെടുക്കുന്നത് ഒരു ശതമാനം ആശമാർ എന്ന് പറഞ്ഞത് അബദ്ധ ധാരണയാണ്. സമരത്തിന് സിപിഎം സംഘടനകളുടെ ഉൾപ്പടെ പിന്തുണ ഉണ്ട്.
അതേസമയം, ഷൂ വിവാദത്തിലും വി.ഡി. സതീശൻ പ്രതികരിച്ചു. 9000 രൂപയുടെ ഷൂവാണ് ഉപയോഗിക്കുന്നത്. ലണ്ടനിൽ നിന്ന് സുഹൃത്ത് വാങ്ങി തന്നതാണ്. വിവാദമുണ്ടാക്കുന്നവർക്ക് വേണമെങ്കിൽ 5000 രൂപക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞു.