fbwpx
അഭിനയമല്ല... വേദിയില്‍ ആവിഷ്‌കരിച്ചത് അവരുടെ ജീവിതം തന്നെയല്ലേ; വെള്ളാര്‍മല സ്‌കൂളിലെ സംഘനൃത്തത്തെക്കുറിച്ച് ഉണ്ണി മാഷ് പറയുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Jan, 2025 12:46 PM

വെള്ളാര്‍മലയില്‍ മാത്രമല്ല, ചിലപ്പോള്‍ നാളെ മറ്റൊരിടത്തും ഇതുപോലെ ഒരു അപകടം സംഭവിച്ചേക്കാം. കരുതലോടെ ഇരിക്കുക, കരുത്താര്‍ജിച്ച് മുന്നോട്ട് പോവുക

KERALA


വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മരണം താങ്ങാനാകെ വാക്കുകളിടറി ചങ്കുപിടഞ്ഞു കരഞ്ഞ ഉണ്ണി മാഷ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്ന സമയത്തെ നോവുന്ന കാഴ്ചയായിരുന്നു. ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ വെള്ളാര്‍മല ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘനൃത്തമവതരിപ്പിച്ചപ്പോൾ വേദിക്കരികിൽ ഉണ്ണി മാഷുമുണ്ടായിരുന്നു.

കുട്ടികൾ അവതരിപ്പിച്ച നൃത്തം കലാപ്രകടനം മാത്രമല്ല, അവരുടെ ജീവിതം തന്നെയാണെന്ന് പറയുകയാണ് ഉണ്ണി മാഷ്. വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുടെ കലാ പ്രകടനം നാളെ മറ്റു കുട്ടികള്‍ക്കും ഒരു കരുത്തായിരിക്കണം എന്നും ഉണ്ണി മാഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

'കുട്ടികള്‍ നന്നായി അവതരിപ്പിച്ചു. അതിലുപരി അവര്‍ ജീവിക്കുകയായിരുന്നു. അഭിനയിക്കുകയല്ലായിരുന്നുവല്ലോ. അവരുടെ ജീവിതമാണ് ഇവിടെ ആവിഷ്‌കരിച്ചത്. നാളത്തെ കുട്ടികള്‍ക്കെല്ലാം ഇതൊരു കരുത്തായിരിക്കണം. ഇതൊരു സന്ദേശമായിരിക്കണം. വെള്ളാര്‍മലയില്‍ മാത്രമല്ല, ചിലപ്പോള്‍ നാളെ മറ്റൊരിടത്തും ഇതുപോലെ ഒരു അപകടം സംഭവിച്ചേക്കാം. കരുതലോടെ ഇരിക്കുക, കരുത്താര്‍ജിച്ച് മുന്നോട്ട് പോവുക,' ഉണ്ണി മാഷ് പറയുന്നു.


ALSO READ: അനന്തപുരി ഇനി കലയുടെ തലസ്ഥാനം; കൗമാര കലോത്സവത്തിന് കല്‍വിളക്ക് കൊളുത്തി മുഖ്യമന്ത്രി


ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. വയനാട് ദുരന്തമേഖലയിലെ കുട്ടികളെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. കിടമത്സരങ്ങളുടെയും തര്‍ക്കങ്ങളുടെയും വേദിയാകാതെ, നന്മ കൂടി ഉയര്‍ത്തുന്നതാകണം കലോത്സവമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.



'കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്നത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ ആഘാതത്തില്‍ അവിടുത്തെ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വരമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോയി. കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കിയും പഠനോപകരണങ്ങള്‍ ലഭ്യമാക്കിയും നാം അവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ്. ആ നിലയ്ക്ക് കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി എന്നതില്‍ സന്തോഷമുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: ആളൊരുങ്ങി, അരങ്ങൊരുങ്ങി; 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം


കലോത്സവം കലാധ്യാപകരുടേയോ, രക്ഷിതാക്കളുടേയോ അല്ല മറിച്ച് വിദ്യാര്‍ഥികളുടേതാണെന്ന് ഓര്‍മ വേണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ ഒലിച്ചു പോയിരുന്നു. കഴിഞ്ഞ വര്‍ഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ കുരുന്നകുളുള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജീവനും ജീവിതവും നഷ്ടപ്പെട്ടത്.

Also Read
user
Share This

Popular

KERALA
KERALA
വയനാട്ടില്‍ DCC ട്രഷറര്‍ ജീവനൊടുക്കിയ സംഭവം: ഉത്തരവാദി പാർട്ടി നേതൃത്വം, കോൺഗ്രസിനെ വെട്ടിലാക്കി ആത്മഹത്യാക്കുറിപ്പ് പുറത്ത്