fbwpx
പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍. ചിദംബരം അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 04 Jan, 2025 02:17 PM

പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ശില്‍പിയാണ് ഡോ. ആര്‍ ചിദംബരം

NATIONAL

ഡോ. ആര്‍ ചിദംബരം


പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ ചിദംബരം അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ വച്ചായിരുന്നു നിര്യാണം.


പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ശില്‍പിയാണ് ഡോ. ആര്‍ ചിദംബരം. 1975ലും 1998ലും ആണവ പരീക്ഷണങ്ങളില്‍ പ്രധാന പങ്കുവഹിച്ചു. ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവും (2001–2018) ആയിരുന്നു. 


Also Read: തമിഴ്നാട് വിരുദനഗറിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: ആറ് മരണം, രണ്ടുപേർക്ക് ഗുരുതര പരിക്ക്



1975ൽ പദ്മശ്രീയും 1999ൽ പദ്മവിഭൂഷണും ലഭിച്ചു. ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (1994-95) ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍മാനായിരുന്നു.

Also Read
user
Share This

Popular

KERALA
NATIONAL
വയനാട് ഡിസിസി ട്രഷററുടെ മരണം: ആത്മഹത്യാക്കുറിപ്പാണോ എന്നാർക്കറിയാം? ഐ.സി. ബാലകൃഷ്ണൻ സത്യസന്ധനായ നേതാവെന്ന് രമേശ് ചെന്നിത്തല