വനംവകുപ്പിൻ്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 6 വയസുകാരനെ പുള്ളിപ്പുലി കൊന്നതിനെ തുടർന്ന് ഗ്രാമവാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. വനംവകുപ്പിൻ്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പൊലീസുമായി ഏറ്റുമുട്ടുകയും അവരുടെ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു.
സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ ശാരദാ നഗർ ഫോറസ്റ്റ് റേഞ്ചിൽ പിതാവിനൊപ്പം ഫാമിൽ പോയ സമയത്താണ് 6 വയസുകാരനെ പുള്ളിപ്പുലി കൊന്നത്. കരിമ്പിൻ തോട്ടത്തിൽ ഒളിച്ചിരുന്ന പുലി പുറത്തേക്ക് ചാടി വീണ് കുട്ടിയെ കടിച്ച് മരത്തിനടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി കൊല്ലുകയായിരുന്നു.
ALSO READ: കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി; യുവതിയുടെ വയറിൽ നിന്ന് നീക്കം ചെയ്‌തത് 2 കിലോ മുടി
പിതാവ് സഹായത്തിനായി നിലവിളിച്ചതിനെ തുടർന്ന് ഗ്രാമീണർ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ കൊന്ന് പുലി രക്ഷപ്പെട്ടിരുന്നു. ഈ ആഴ്ച ആദ്യം സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ മുഹമ്മദി റേഞ്ചിനു കീഴിലുള്ള ഭദയ്യ ഗ്രാമത്തിൽ 50 വയസ്സുള്ള കർഷകനെ പുള്ളിപ്പുലി കൊന്നിരുന്നു. സെപ്റ്റംബറിൽ മുഡ അസ്സി ഗ്രാമത്തിൽ നിന്നും, സെപ്റ്റംബറിൽ മുഡ അസ്സി ഗ്രാമത്തിൽ നിന്നും രണ്ടു പേരെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.