പാർലമെൻ്റിൽ വെളുത്ത നിറത്തിലുള്ള ടീ ഷർട്ട് ധരിക്കുമ്പോഴും, ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും അത് യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുക എന്ന് രാഹുൽ ബോധവാനാണ്. രാജ്യത്തെ പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് കരുതിക്കൂട്ടിയ നീക്കങ്ങളാണ് രാഹുലിൻ്റേതെന്നും സ്മൃതി ഇറാനി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സമീപനത്തിൽ മാറ്റം വന്നെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അദ്ദേഹം വിജയിച്ചുവെന്ന് സ്വയം കരുതുന്നു. ജാതി രാഷ്ട്രീയം മുതൽ പ്രകോപനപരമായ പ്രസംഗങ്ങൾ വരെ നടത്തുന്നു. ഇത് പുതിയ തന്ത്രത്തിൻ്റെ ഭാഗമാണ്. സ്മൃതി ഇറാനി പറഞ്ഞു.
പാർലമെൻ്റിൽ വെളുത്ത നിറത്തിലുള്ള ടീ ഷർട്ട് ധരിക്കുമ്പോഴും, ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും അത് യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുക എന്ന് രാഹുൽ ബോധവാനാണ്. രാജ്യത്തെ പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് കരുതിക്കൂട്ടിയ നീക്കങ്ങളാണ് രാഹുലിൻ്റേതെന്നും സ്മൃതി ഇറാനി പറഞ്ഞു.
ക്ഷേത്രദര്‍ശനങ്ങൾ കൊണ്ട് രാഹുലിന് യാതൊരു ഗുണവുമുണ്ടായില്ല. അത് തമാശയായി മാറുകയായിരുന്നു. ചിലര്‍ അത് കാപട്യമാണെന്ന് കരുതി. ഇതും ഫലിക്കാതെ വന്നതോടെ ജാതി രാഷ്ട്രീയത്തിലേക്ക് മാറിയെന്നും മുൻ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
നല്ലതോ മോശമോ അപക്വമോ ആവട്ടെ, അദ്ദേഹത്തിന്റെ പ്രവൃത്തികളെ വിലകുറച്ച് കാണാന്‍ പാടില്ലെന്നും. അത് വ്യത്യസ്തമായ രാഷ്ട്രീയത്തെ പ്രതിനിധാനംചെയ്യുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.