പാതിരി റിസർവ് വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്
വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി കൊല്ലിവയൽ കോളനിയിൽ എത്തിയ കർണാടക കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്. പാതിരി റിസർവ് വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Also Read: കാട്ടാനഭീതിയിൽ ഇടുക്കി; ഒരു വർഷത്തിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് പേർ
അതേസമയം, ആറളം ഫാമില്‍ ആനയെക്കണ്ട് ഭയന്നോടിയ രണ്ടുപേർക്ക് വീണ് പരുക്കേറ്റു. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഓടൻതോട് പാലത്തിനു സമീപത്ത് വെച്ചായിരുന്നു സംഭവം.