fbwpx
"ഞാൻ ആശമാരോടൊപ്പമുണ്ട്. നാം വ്യത്യസ്തരാണെന്ന് നമുക്ക് ലോകത്തിന് കാട്ടിക്കൊടുക്കാം"; ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് അരുന്ധതി റോയ്
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Mar, 2025 04:12 PM

ആശമാർ സംഘടിപ്പിക്കുന്ന സർവദേശീയ വനിതാ ദിനസംഗമത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് അരുന്ധതി റോയുടെ കുറിപ്പെത്തിയത്. 8ാം തീയതിയാണ് ആശാമാരുടെ വനിതാ സംഗമം നടക്കുക.

KERALA

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി എഴുത്തുകാരി അരുന്ധതി റോയ്. ലോകമെമ്പാടുമുള്ള സർക്കാരുകൾ തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുമ്പോൾ, കേരളത്തിലെ ജനങ്ങളും സർക്കാരും ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് അരുന്ധതി റോയിയുടെ പത്രക്കുറിപ്പിൽ പറയുന്നു.


ആശമാർ സംഘടിപ്പിക്കുന്ന സർവദേശീയ വനിതാ ദിനസംഗമത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് അരുന്ധതി റോയുടെ കുറിപ്പെത്തിയത്. 8ാം തീയതിയാണ് ആശാമാരുടെ വനിതാ സംഗമം നടക്കുക.



അരുന്ധതി റോയിയുടെ പത്രക്കുറിപ്പ്:


"ഇന്ന്, ലോകമെമ്പാടുമുള്ള സർക്കാരുകൾ തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുമ്പോൾ - എന്റെ കേരളത്തിലെ ജനങ്ങളും സർക്കാരും ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ആശമാരോടൊപ്പമുണ്ട്. നാം വ്യത്യസ്തരാണെന്ന് നമുക്ക് ലോകത്തിന് കാട്ടിക്കൊടുക്കാം; ഏറ്റവും ദുർബലരായ തൊഴിലാളികളേയും ഏറ്റവും അവസാനത്തെ സ്ത്രീയെ വരെയും നമ്മൾ കേൾക്കുമെന്ന്, കരുതലോടെ ചേർത്തുനിർത്തുമെന്ന്. "

-അരുന്ധതി റോയ്.


ALSO READ: ഉദ്യോഗസ്ഥരുടെ സസ്പെൻഷനെ ചൊല്ലി തർക്കം, വനംവകുപ്പിൽ പൊട്ടിത്തെറി; രാജിക്ക് ഒരുങ്ങി മന്ത്രി ഓഫീസിലെ ഉന്നതൻ


ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

KERALA
"നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല നിങ്ങള്‍ പറയുന്ന നവകേരളം"; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
Also Read
user
Share This

Popular

KERALA
KERALA
CPIM സംസ്ഥാന സമ്മേളനം | തുടർഭരണം ഉറപ്പിച്ച് നവകേരളം നയരേഖ; ലക്ഷ്യം സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതിന് സമാനമായ സാമുഹ്യ സാഹചര്യം