വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് തേടി
രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് കേരള സംസ്ഥാന യുവജന കമ്മീഷൻ. ഹണി റോസിന് എതിരെയുള്ള പരാമർശത്തിൽ ദിശ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് തേടി.
സ്ത്രീത്വത്തെ നിരന്തരമായി വാർത്താചാനലുകളിലൂടെ മാനിക്കുകയും സ്ത്രീവിരുദ്ധ പൊതുബോധ നിർമിതിയിൽ പങ്കുവഹിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ദിശ എന്ന സംഘടന പരാതിയിൽ ആവശ്യപ്പെട്ടത്.
ALSO READ: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
സ്ത്രീകളെ സ്ഥിരമായി സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിക്കുന്ന ആളാണ് രാഹുൽ ഈശ്വർ. ഇത്തരക്കാതെ ചാനൽ സംവാദത്തിൽ വിളിച്ചു ഇരുത്താതെ മാധ്യമങ്ങൾ ശ്രദ്ദിക്കണം. അങ്ങനെ വിളിച്ചു വരുത്തിയാൽ രാഹുൽ ഈശ്വർ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ആ സ്ഥാപനങ്ങൾക്കും ഉണ്ടാകും. ഇത്തരക്കാരെ പൊതു വേദിയിൽ നിന്ന് മാറ്റി നിർത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് കമ്മീഷൻ നിർദേശിച്ചു. ലൈംഗിക അതിക്രമം നേരിടുന്നവരെക്കുറിച്ചുള്ള ചർച്ചകളിൽ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.