IPL 2025 | സഞ്ജു 'ഫിറ്റാ'ണ്; ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Apr, 2025 11:24 AM

വിക്കറ്റ് കീപ്പര്‍ ആകാനുള്ള ഫിറ്റ്‌നെസ് ടെസ്റ്റ് പാസായതോടുകൂടിയാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

IPL 2025


രാജസ്ഥാന്‍ റോയല്‍സിനെ ഇനി സഞ്ജു സാംസണ്‍ നയിക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പിങ്ങും ക്യാപ്റ്റന്‍സിയും ഏറ്റെടുക്കാന്‍ സഞ്ജുവിന് ബിസിസിഐ അനുമതി ലഭിച്ചു. വിക്കറ്റ് കീപ്പര്‍ ആകാനുള്ള ഫിറ്റ്‌നെസ് ടെസ്റ്റ് പാസായതോടുകൂടിയാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

കഴിഞ്ഞ ദക്ഷിണാഫ്രിക്ക സീരിസിലാണ് സഞ്ജുവിന് പരിക്ക് പറ്റിയത്. പരിക്ക് പറ്റി ആരോഗ്യം വീണ്ടെടുത്തതിന് ശേഷവും സഞ്ജുവിന് ആദ്യ മൂന്ന് മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാകാനുള്ള അനുമതിയുണ്ടായിരുന്നില്ല. അതിനാല്‍ ഇംപാക്ട് പ്ലെയര്‍ ആയാണ് സഞ്ജു കളിച്ചത്.


ALSO READ: IPL 2025; സ്വന്തം മണ്ണിൽ അഭിമാന പോരാട്ടത്തിന് ആർസിബി; വെല്ലുവിളി ഏറ്റെടുത്ത് ഗുജറാത്ത് ടൈറ്റൻസ്


ബെംഗളൂരു എന്‍സിഎയിലായിരുന്നു ഫിറ്റ്‌നെസ് ടെസ്റ്റ്. ശനിയാഴ്ച നടക്കാനിരിക്കുന്ന പഞ്ചാബുമായുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജു തന്നെ ഇറങ്ങും.

സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് ആയിരുന്നു ടീമിനെ നയിച്ചത്. ധ്രുവ് ജുറല്‍ ആയിരുന്നു വിക്കറ്റ് കീപ്പറായി നിന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങള്‍ തോറ്റ രാജസ്ഥാന്‍ റോയല്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മാത്രമാണ് വിജയിക്കാനായത്.

KERALA
IMPACT | ടാർഗറ്റ് തൊഴിൽ പീഡനം: ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ തൊഴില്‍ വകുപ്പിന്‍റെ പരിശോധന; അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച
Also Read
Share This

Popular