fbwpx
സഞ്ജുവിൻ്റെ സെഞ്ചുറി പാഴായില്ല, ഇന്ത്യ ഡിക്ക് തകർപ്പൻ ജയം; പക്ഷേ ഫൈനൽ കളിക്കാനാകില്ല
logo

ന്യൂസ് ഡെസ്ക്

Posted : 22 Sep, 2024 04:09 PM

ദുലീപ് ട്രോഫി ഫൈനൽ കളിക്കുന്ന രണ്ടാമത്തെ ടീമാകാൻ ഇന്ത്യ എയുടെ പോരാട്ടം നടക്കുകയാണ്

CRICKET


ദുലീപ് ട്രോഫിയിൽ സഞ്ജു സാംസൺ ഉൾപ്പെട്ട ഇന്ത്യ ഡി വമ്പൻ ജയം നേടി. മൂന്നാം മത്സരത്തിൽ ഇന്ത്യ ബിയ്ക്കെതിരെ 257 റൺസിൻ്റെ തകർപ്പൻ ജയമാണ് ശ്രേയസ് അയ്യർ നായകനായ ഇന്ത്യ ഡി നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഡി ഒന്നാം ഇന്നിം​ഗ്സിൽ 349 റൺസെടുത്തിരുന്നു. മറുപടിയായി ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ ബിയുടെ ആദ്യ ഇന്നിംഗ്സ് 282 റൺസിൽ അവസാനിച്ചു. 67 റൺസിന്റെ ലീഡാണ് ഇന്ത്യ ഡി ആദ്യ ഇന്നിം​ഗ്സിൽ നേടിയത്. രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ ഡി 305 റൺസിൽ എല്ലാവരും പുറത്തായി. എന്നാൽ 373 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ ബിയ്ക്ക് 115 റൺസ് മാത്രമാണ് നേടാനായത്.

മത്സരം ജയിച്ചെങ്കിലും ഫൈനൽ കളിക്കാൻ ഇന്ത്യ ഡിയ്ക്ക് കഴിഞ്ഞേക്കില്ല. ആദ്യ രണ്ട് മത്സരങ്ങളും തോറ്റത് സഞ്ജുവിനും കൂട്ടർക്കും തിരിച്ചടിയായി. നിലവിലത്തെ പോയിൻ്റ് ടേബിളിൽ ഒമ്പത് പോയിൻ്റുമായി ഇന്ത്യ സിയാണ് ഒന്നാമത്. റുതുരാജിന്റെ ടീം ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഏഴ് പോയിൻ്റുള്ള അഭിമന്യു ഈശ്വരൻ്റെ ഇന്ത്യ ബി രണ്ടാം സ്ഥാനത്താണ്. ആറ് പോയിൻ്റോടെ മായങ്ക് അ​ഗർവാൾ നയിക്കുന്ന ഇന്ത്യ എയാണ് മൂന്നാം സ്ഥാനത്ത്.

ദുലീപ് ട്രോഫി ഫൈനൽ കളിക്കുന്ന രണ്ടാമത്തെ ടീമാകാൻ ഇന്ത്യ എയുടെ പോരാട്ടം നടക്കുകയാണ്. ഇന്ത്യ സിക്ക് എതിരെ ഇന്ന് അവസാനിക്കുന്ന മത്സരത്തിൽ സമനില നേടിയാൽ ഇന്ത്യ എയ്ക്ക് ഫൈനലിൽ കടക്കാം.

FOOTBALL
പിഴവ് മറികടക്കാൻ ഒറ്റക്കെട്ടായി ശ്രമിക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്, ഇത് കൂട്ടായ്മയുടെ വിജയം: ബ്ലാസ്റ്റേഴ്സ് കോച്ച്
Also Read
user
Share This

Popular

KERALA
KERALA
ഗോപൻ സ്വാമിയുടെ 'സമാധി': കല്ലറ പൊളിക്കലുമായി പൊലീസ് മുന്നോട്ട്, കുടുംബം കോടതിയെ സമീപിക്കും