മാള കുരുവിലശ്ശേരിയിൽ ചക്കാട്ടി തോമയെ ( പഞ്ഞിക്കാരൻ തോമസ്) ആണ് പലക കൊണ്ട് മർദിച്ചു കൊലപ്പെടുത്തിയത്
കൊല്ലപ്പെട്ട തോമയുടെ വീട്, പ്രതി പ്രമോദ്
തൃശൂർ മാളയിൽ മധ്യവയസ്കനെ അടിച്ചുകൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടി. വാടാശ്ശേരി വീട്ടിൽ പ്രമോദിനെയാണ് പിടികൂടിയത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.
Also Read: ആലപ്പുഴയിലെ മുസ്ലീം ലീഗ് സെമിനാറിൽ നിന്ന് പിൻമാറി ജി. സുധാകരൻ; എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ്
മാള കുരുവിലശ്ശേരിയിൽ ചക്കാട്ടി തോമയെ ( പഞ്ഞിക്കാരൻ തോമസ്) ആണ് പലക കൊണ്ട് മർദിച്ചു കൊലപ്പെടുത്തിയത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പ്രമോദും തോമയും വർഷങ്ങളായി ശത്രുതയിലായിരുന്നു. മുൻപും ഇവർ തമ്മിൽ അടിപിടി നടന്നിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം പ്രമോദ് ഒളിവിൽ പോകുകയായിരുന്നു.