ഒന്നും രണ്ടും അല്ല, 80 ഫ്ലാറ്റുകൾ വിറ്റാണ് ചൈനയിലെ ഈ യുവതി തട്ടിപ്പ് നടത്തിയത്
പലതരം തട്ടിപ്പുകൾ കണ്ടിട്ടുണ്ടാകും. എന്നാൽ, ഫ്ലാറ്റുകൾ വിറ്റ് തട്ടിപ്പ് നടത്തിയതിനെ പറ്റി കേട്ടിട്ടുണ്ടോ.. ഒന്നും രണ്ടും അല്ല, 80 ഫ്ലാറ്റുകൾ വിറ്റാണ് ചൈനയിലെ ഈ യുവതി തട്ടിപ്പ് നടത്തിയത്.
ഒഴിവുള്ള ഫ്ലാറ്റുകൾ തപ്പിയെടുത്തു, തൻ്റേതാണ് എന്ന് തെളിയിക്കുന്ന വ്യാജ രേഖകളുണ്ടാക്കി, 80 ഫ്ലാറ്റുകളുടെ പൂട്ട് കൊല്ലപ്പണിക്കാരനെ വിളിച്ച് തുറക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് പൊളിച്ച് മാറ്റി പുതിയത് വെച്ചു. ഇനി ഇത് വിൽക്കാൻ ആൾക്കാരെ വേണമായിരുന്നു. അതിന് അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ചു. ആർക്കും ഒരു സംശയവും തോന്നിയില്ല. നിയമവിരുദ്ധമായി ഫ്ലാറ്റുകൾ വിൽക്കാൻ വാങ്ങിന് ഇത്ര മാത്രേ ആവശ്യമായിരുന്നുള്ളൂ. അഞ്ച് വർഷത്തിനിടെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും തട്ടിപ്പിലൂടെ 24 ദശലക്ഷം യുവാനാണ്, 30കാരിയായ ചൈനീസ് യുവതി വാങ്ങ് നേടിയെടുത്തത്.
ഇതിനെല്ലാം കാരണം വാങ്ങിൻ്റെ ധൂർത്തായിരുന്നു. 2017ൽ ചെങ്ങും വാങ്ങും തമ്മിലുള്ള വിവാഹത്തിന് ശേഷം വാങ്ങിൻ്റ ഈ സ്വഭാവം കാരണം ഇവർക്ക് വലിയ കടബാധ്യത ഉണ്ടായി. ഈ ബാധ്യത തീർക്കാൻ ചെങ്ങിന്റെ പിതാവ് വീട് ഈടായി വായ്പയെടുത്തു. പിതാവിന്റെ കടം വീട്ടാൻ ചെങ്, വർഷങ്ങളോളം ജീവിതച്ചെലവൊക്കെ കുറച്ചുകൊണ്ട് ജീവിച്ചു. എന്നാൽ, 2019 മുതൽ വാങ്ങ് കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് ഇതുപോലൊരു ഒരു വലിയ തട്ടിപ്പ് നടത്തിവരികയാണെന്ന് അയാൾക്ക് അറിയില്ലായിരുന്നു.
ALSO READ: മെഡിക്കൽ ലോണോ അതോ പേഴ്സണൽ ലോണോ?; അത്യാവശ്യ ഘട്ടത്തിൽ ഏത് തെരഞ്ഞെടുക്കും!
പിന്നെ തട്ടിപ്പ് പുറത്തുവന്നതോടെയാണ് തൻ്റെ ബോയ്ഫ്രണ്ടിന് വേണ്ടിയായിരുന്നു ഇതൊക്കെയെന്ന വിവരം പുറത്തുവന്നത്, ലക്ഷ്വറി കാറുകളായിരുന്നത്രെ ഇവര് സമ്മാനങ്ങളായി നൽകിയിരുന്നത്.