fbwpx
മാസപ്പടി കേസിലെ വീണ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രം: "പാർട്ടി കോൺഗ്രസ് വേളയിൽ നടത്തിയ ആസൂത്രിത നീക്കം"
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Apr, 2025 12:40 PM

"രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടാക്കിയ കേസാണ്. സർക്കാരോ മുഖ്യമന്ത്രിയോ വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ല"

KERALA


മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ തൈക്കണ്ടിയിലിനെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) കുറ്റപത്രത്തിൽ നിരവധി ഭരണപക്ഷ - പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രതികരിച്ചു.

എം.വി. ഗോവിന്ദൻ

കോടതിയിൽ കേസ് വിധി പറയാനിരുന്ന ജഡ്ജിയെ അലഹബാദിലേക്ക് സ്ഥലം മാറ്റി. ജൂലൈയിൽ വിശദമായി വാദം കേൾക്കാമെന്ന് പറഞ്ഞതിനിടയിലാണ് എസ്എഫ്ഐഒയുടെ രാഷ്ട്രീയ നാടകം. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടാക്കിയ കേസാണ്. സർക്കാരോ മുഖ്യമന്ത്രിയോ വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ല. വാദം കേൾക്കാനിരിക്കെയുള്ള എസ്എഫ്ഐഒയുടെ നടപടി സംശയാസ്പദമാണ്. മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാൻ ഒരു തെളിവുമില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. ഒരു തെളിവും ഹാജരാക്കാൻ മാത്യു കുഴൽനാടന് കഴിഞ്ഞില്ല. മറ്റുള്ളവർ വാങ്ങിയ പണത്തെക്കുറിച്ച് എന്തുകൊണ്ട് പരാമർശിക്കുന്നില്ലെന്ന് കോടതി തന്നെ ചോദിച്ചു. ഇത് എസ്എഫ്ഐഒക്കും ബാധകം. മാസപ്പടി മാധ്യമങ്ങൾ കൊടുത്ത പേര്. കൈക്കൂലി വാങ്ങി ആരെങ്കിലും ടാക്സ് അടക്കുമോ. പാർട്ടി കോൺഗ്രസ് നടക്കുന്ന വേളയിൽ പാർട്ടിയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. കമ്പനികൾ തമ്മിലുള്ള കാര്യങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്യേണ്ടതല്ല. മഴവിൽ സഖ്യം നടത്തിയ ഗൂഢനീക്കമാണ് ഇതിനുപിന്നിൽ.


ALSO READ: സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി മാസപ്പടി കേസിൽ വീണ വിജയനെതിരായ SFIO കുറ്റപത്രം; ആയുധമാക്കി പ്രതിപക്ഷം


പ്രകാശ് കാരാട്ട്

രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ പറഞ്ഞതാണ്. രാഷ്ട്രീയപരമായും നിയമ പരമായും നേരിടും.

പി. രാജീവ്

കേസ് രാഷ്ട്രീയപ്രേരിതമാണ്. മൂന്ന് വിജിലൻസ് കോടതികളും ഹൈക്കോടതിയും യാതൊരു തെളിവുകളും ഇല്ല എന്ന് കണ്ടെത്തിയ കേസാണിത്. പൊതുസമൂഹം മാത്രമല്ല, കോടതി ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. ചരിത്രത്തിൽ അത്യപൂർവമായി മാത്രം നാലു കോടതികൾ വിധിയെഴുതിയ കേസ് ആണിത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും സംബന്ധിച്ച് കോടതിയുടെ വിധി പകർപ്പുകൾ എല്ലാവർക്കും മുന്നിൽ വ്യക്തമാണ്.

എം.എ. ബേബി

കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരായ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു നടപടി. എസ്എഫ്ഐഒയുടെ ഇപ്പോഴത്തെ നടപടിയിൽ ഗൂഢാലോചന സംശയിക്കാം.


ALSO READ: CPIM പാർട്ടി കോൺഗ്രസ്: പൊതുചർച്ച പൂർത്തിയാക്കും, സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും


കെ.എൻ. ബാലഗോപാൽ

കേസ് രാഷ്ട്രീയപ്രേരിതം. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് രാഷ്ട്രീയ പശ്ചാത്തലം ഒരുക്കാനുള്ള ഗൂഢാലോചനയാണ് ഇത്. വിവിധ ഏജൻസികളും കോടതികളും തള്ളിക്കളഞ്ഞ കേസാണ്.

കെ.കെ. ശൈലജ

പാർട്ടി കോൺഗ്രസ് സമയത്ത് രാഷ്ട്രീയപ്രേരിതമായ കാര്യങ്ങൾ ചെയ്യുന്നു. പലതരത്തിലുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നു വന്നിട്ടുള്ളതാണ്. അതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണ് നടന്നിട്ടുള്ളത്. കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയത്. ജോലി ചെയ്തിട്ടില്ല എന്ന ആക്ഷേപം കമ്പനി ഇതുവരെ ഉന്നയിച്ചിട്ടില്ല.

ഇ.പി. ജയരാജൻ

വീണക്കെതിരായ കേസ് തെറ്റായ നടപടി. മുഖ്യമന്ത്രിയിലേക്ക് ചെന്നെത്തിക്കുക ലക്ഷ്യം. വി.ഡി. സതീശൻ്റെ പുനർജനി എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ല. അമിത് ഷായുടെ കാലിൽ വീണ് നമസ്കരിച്ചു വി.ഡി. സതീശൻ. അതുകൊണ്ടാണ് അന്വേഷണം നടക്കാത്തത്. മോൻസൺ മാവുങ്കൽ കേസിൽ കെ. സുധാകരനെതിരെയും കേന്ദ്ര അന്വേഷണമില്ല. ഓല പാമ്പ് കാണിച്ച് പിണറായിയേയും പാർട്ടിയേയും തകർക്കാമെന്ന് കരുതണ്ട.

ടി.പി. രാമകൃഷ്ണൻ

നാല് കോടതികൾ തള്ളിയ കേസാണ്. അത് വീണ്ടും പൊക്കികൊണ്ടുവരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. പ്രതിപക്ഷ ഐക്യത്തിൻ്റെ സന്ദേശം ഉയർത്തുന്ന സമയമാണ്. സ്റ്റാലിനും, പിണറായിയും , തമിഴ്നാട് മന്ത്രിയും ഒരുമിച്ച് വേദി പങ്കിടുമ്പോഴാണ് കേസ്. വീണാ വിജയനല്ല, പിണറായി വിജയനാണ് ലക്ഷ്യം. പാർട്ടി സെക്രട്ടറി ആയിരുന്ന സമയത്തും പിണറായിയെ വേട്ടയാടി. അന്നും കുടുംബത്തെ ഉന്നം വെച്ചായിരുന്നു. നേതൃത്വത്തെ തകർത്ത് സിപിഎമ്മിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. പിണറായിയുടെ മകളായതുകൊണ്ടാണ് കേസ്. പിണറായിയെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ട. പാർട്ടി ഒറ്റക്കെട്ടായി നേരിടും.

NATIONAL
ബിഹാറിലെ മഹാബോധിയില്‍ ബുദ്ധ സന്യാസിമാരുടെ പ്രതിഷേധം എന്തിന്?
Also Read
user
Share This

Popular

IPL 2025
TAMIL MOVIE
IPL 2025 | LSG vs MI | ലഖ്നൗവിന് ത്രില്ലർ വിജയം; മുബൈയെ പരാജയപ്പെടുത്തിയത് 12 റൺസിന്