fbwpx
ജോലിഭാരത്തിൽ നിന്നും ഒരു 'ചിന്ന ബ്രേക്ക്' എടുത്താലോ? 25ാം വയസിലെ മൈക്രോ റിട്ടയർമെൻ്റ്!
logo

പ്രണീത എന്‍.ഇ

Posted : 14 Feb, 2025 09:46 AM

പേരിലൊരു റിട്ടയർമെൻ്റ് ഉണ്ടെങ്കിലും സത്യത്തിൽ ഇവിടെ ആരും ജോലിയിൽ നിന്ന് വിരമിക്കുന്നില്ല. ജോലി മടുക്കുന്നെന്ന തോന്നലുണ്ടാവുമ്പോഴുള്ള ചെറിയൊരു ഇടവേള. ഇതാണ് മൈക്രോ റിട്ടയർമെൻ്റ്

TRENDING


ജോലി സ്ഥലത്തെ സ്ട്രെസ്സിൽ നിന്നും അൽപം നേരമെങ്കിലും പുറത്ത് കടക്കണമെന്ന് ആഗ്രഹിക്കുന്നവരാവും നമ്മളെല്ലാം. വർക്ക്പ്രഷറും, ഡെഡ്‌ലൈനും എല്ലാം കൂടിയാവുമ്പോ ജോലി അങ്ങ് രാജി വെച്ചാലോ എന്ന് വരെ പലർക്കും തോന്നിപോകാറുമുണ്ട്. എന്നാൽ ജോലി പൂർണമായും ഉപേക്ഷിക്കാനും വയ്യ. ഇങ്ങനെ വരുമ്പോൾ ജെൻ സീ യുവാക്കൾ ജോലിയിൽ നിന്നുമെടുക്കുന്ന ചെറിയ ഇടവേളയാണ് മൈക്രോ റിട്ടയർമെൻ്റ്.


പേരിലൊരു റിട്ടയർമെൻ്റ് ഉണ്ടെങ്കിലും സത്യത്തിൽ ഇവിടെ ആരും ജോലിയിൽ നിന്ന് വിരമിക്കുന്നില്ല. ജോലി മടുക്കുന്നെന്ന തോന്നലുണ്ടാവുമ്പോഴുള്ള ചെറിയൊരു ഇടവേള. ഇതാണ് മൈക്രോ റിട്ടയർമെൻ്റ്. ഈ ഷോർട്ട് ബ്രേക്ക് ആഴ്ചകളോ മാസങ്ങളോ നീളാം. ഈ കാലയളവിൽ രണ്ട് മൂന്ന് ട്രിപ്പൊക്കെ പോയി. സ്ഥലങ്ങളൊക്കെ കണ്ട് ഒന്ന് ചിൽ ആവാം.
വയസാംകാലത്ത് റിട്ടയറായി ട്രിപ്പ് പോവാമെന്ന ചിന്താഗതിയോട് ജെൻ സീക്ക് യോജിപ്പില്ല. ട്രിപ്പൊക്കെ പോകുമ്പോൾ ചെറുപ്പമുള്ള, പ്രസരിപ്പുള്ള സമയത്ത് പോകണമെന്നാണ് യുവാക്കളുടെ പക്ഷം.


 ALSO READ: ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഗ്രാമം; ലവേഴ്‌സിൽ നിന്നൊരു പ്രണയസമ്മാനം


ഒരു ചെറിയ കാലയളവിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ സമ്പാദ്യത്തിൻ്റെ കാര്യത്തിൽ ഇടിവുണ്ടാവുമെങ്കിലും, ഇത് ആയുസ് വർധിപ്പിക്കുമെന്നാണ് മാനിസകാരോദഗ്യവിദഗ്ദർ പറയുന്നത്. ഒപ്പം നിങ്ങളുടെ മൊത്തത്തിലുള്ള റിട്ടയർമെൻ്റ് സമ്പാദ്യത്തെ മൈക്രോ റിട്ടയർമെൻ്റ് വർധിപ്പിക്കും. ഇങ്ങനെ കുറേ ഗുണങ്ങളുള്ളത് കൊണ്ട് തന്നെ മൈക്രോ റിട്ടയർ ചെയ്യാനുള്ള രീതിയിലേക്ക് കമ്പനികൾ മാറണമെന്ന നിർദേശവും ഉയരുന്നുണ്ട്.


ഫിനാൻഷ്യലി പ്രിവിലേജ്ഡായിട്ടുള്ള ആളുകൾക്കായിരിക്കും ഈ ട്രെൻഡ് കൂടുതൽ ആസ്വദിക്കാൻ കഴിയുക. സാമ്പത്തിക സ്വാതന്ത്ര്യമാണ് യഥാർഥ സ്വാതന്ത്ര്യമെന്ന് പറയുന്ന സാമ്പത്തിക ശാസ്ത്രജ്ഞർ, മാനസികാരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം സാമ്പത്തിക കാര്യങ്ങൾക്കും നൽകണമെന്നും ഇവർ നിർദേശിക്കുന്നു. മാത്രമല്ല ഈ ട്രെൻഡ് തുടരെ ലീവുകളെടുക്കാൻ പ്രേരിപ്പിക്കുമെന്നും, വർക്ക് കൺസിസ്റ്റൻസിയെയും, വർക്ക് സ്ട്രകച്ചറിനെയുമെല്ലാം ബാധിക്കുമെന്നുമാണ് മനഃശാസ്ത്രജ്ഞനനായ ക്രിസ്റ്റഫർ ഫിഷർ പറയുന്നത്.



Also Read
user
Share This

Popular

NATIONAL
TELUGU MOVIE
തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്നു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം