കറ്റാർവാഴ ഒരു സാധാരണ ചെടി എന്നതിലുപരി ഒരുപാട് ഔഷധ ഗുണങ്ങളുള്ള സസ്യം കൂടിയാണ്
നമ്മുടെ എല്ലാവരുടെയും വീട്ടിൽ സർവ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴ ഒരു സാധാരണ ചെടി എന്നതിലുപരി ഒരുപാട് ഔഷധ ഗുണങ്ങളുള്ള സസ്യം കൂടിയാണ്. കറ്റാർവാഴ മുടിക്ക് നല്ലതാണെന്ന് നമുക്ക് അറിയാം. എന്നാൽ അത് മാത്രമല്ല കറ്റാർവാഴയുടെ ഗുണങ്ങൾ.
ദഹന ശേഷി വർധിപ്പിക്കും
കറ്റാർ വാഴ ജ്യൂസ് കുടൽ സുഖപ്പെടുത്തുന്നതിനും ദഹനപ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്. ആസിഡ് റിഫ്ലക്സ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്), മറ്റ് ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ പ്രശ്നങ്ങൾ എന്നിവയുള്ള ആളുകൾക്ക് കറ്റാർവാഴ ജ്യൂസ് വളരെ നല്ലതാണ്. എല്ലാ ദിവസവും കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ഒരു മൈക്രോബയോം സൃഷ്ടിക്കുകയും ചെയ്യും.
ചർമ്മത്തിന്റെ ആരോഗ്യം
കറ്റാർവാഴ ജ്യൂസ് ചർമ്മത്തിലെ മുഖക്കുരുവിനെ ഇല്ലാതാക്കാൻ സഹായിക്കും. ഇത് ചർമ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കി, മൃദുലവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കും.
Know More: മുടിയുടെ ആരോഗ്യം നിലനിർത്തണോ? ഈ നട്സുകൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
രോഗപ്രതിരോധ ശേഷി വർധിപ്പിക്കും
എന്നും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നവർക്ക് രോഗ പ്രതിരോധ ശേഷി കൂടും. വിറ്റാമിൻ സി, ബി 12, ഇ എന്നിവയുടെ കലവറയാണ് കറ്റാർവാഴ. ഇതിനാൽ ഇടയ്ക്കിടക്ക് വരുന്ന രോഗങ്ങളെ തടയാൻ ഇത് സഹായിക്കും.
ഭാരം കുറയ്ക്കാൻ സഹായിക്കും
എല്ലാ ദിവസവും രാവിലെ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കുടലുകളെ ശുദ്ധീകരിക്കുകയും ശരീരവണ്ണം കുറയ്ക്കുകയും അതുവഴി ഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു.