2024 ൽ മാത്രം 2,200 കേസുകളാണ് ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ടിൽ പറയുന്നു
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചതായാണ് റിപ്പോർട്ട്. 2024 ൽ മാത്രം 2,200 കേസുകളാണ് ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങാണ് കണക്കുകൾ പുറത്തുവിട്ടത്.
ALSO READ: ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: മരണം അഞ്ചായി, പത്തിലധികം ആളുകൾ ഗുരുതരാവസ്ഥയിൽ
ഡിസംബർ എട്ട് വരെയുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. കൂടുതൽ അതിക്രമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ ഹസീന അധികാരത്തിൽ നിന്നിറങ്ങിയ ശേഷമാണ്.
2022ൽ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന അതിക്രമ സംഭവങ്ങൾ 47 ആണെങ്കിൽ അടുത്ത വർഷം ഇത് ആറിരട്ടി ആയി വർധിച്ചു. 2023ൽ 302 സംഭവങ്ങളാണ് ബംഗ്ലാദേശിലുണ്ടായത്. 2022ൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്ത കേസുകൾ 112 ആണ്. 2023ൽ 103 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിൽ 2024ൽ ഇത് 241 ആയി വർധിച്ചുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങളില്ലെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞത്. വിഷയത്തിൽ ബംഗ്ലാദേശ് ആവശ്യമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കുമെന്ന് കരുതുന്നതായും മന്ത്രി വ്യക്തമാക്കി.