fbwpx
കാലാവസ്ഥാ വ്യതിയാനം മനുഷ്യനെയും ബാധിക്കുന്നു! എന്താണ് മനുഷ്യ മനസിനെ ആകുലപ്പെടുത്തുന്ന കാലാവസ്ഥ ഉത്കണ്ഠ?
logo

ന്യൂസ് ഡെസ്ക്

Posted : 16 Apr, 2025 04:36 PM

കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങളെയോ ഭാവി തലമുറയെയോ തന്നെ അപകടത്തിലാക്കിയേക്കാം എന്ന തോന്നലുണ്ടെങ്കില്‍ അത് കാലാവസ്ഥാ ഉത്കണ്ഠയുടെ ഭാഗമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

HEALTH


ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. മാറി വരുന്ന മഴയും മഞ്ഞും വെയിലുമൊക്കെ ഭൂമിയെ മാത്രമല്ല, ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരെയും ബാധിക്കുമെന്നാണ് പുതുതായി പുറത്തുവന്ന ചില പഠനങ്ങള്‍ പറയുന്നത്.

ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനെ കാലാവസ്ഥ ഉത്കണ്ഠ (climate anxiety, eco anxiety) എന്നാണ് പറയുന്നത്. അനിയന്ത്രിതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനുഷ്യരുടെ മനസിനേയും പ്രതികൂലമായി ബാധിക്കാം. മാറി മാറിവരുന്ന കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങളെയോ ഭാവി തലമുറയെയോ തന്നെ അപകടത്തിലാക്കിയേക്കാം എന്ന തോന്നലുണ്ടെങ്കില്‍ അത് കാലാവസ്ഥാ ഉത്കണ്ഠയുടെ ഭാഗമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഗ്രിസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ കാലാവസ്ഥ ഉത്കണഠയെക്കുറിച്ചുള്ള ഗൂഗിള്‍ സേര്‍ച്ചുകള്‍ 565 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ കണക്കുകള്‍ തന്നെ ധാരാളമാണ് കാലാവസ്ഥ വ്യതിയാനം മനുഷ്യ മനസ്സുകളെ എത്രത്തോളം ബാധിക്കുമെന്ന് മനസ്സിലാക്കാന്‍.


ALSO READ: പ്രായമേറിയാലും ആരോഗ്യം നിലനിർത്താം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ


20221-ലെ ദി ലാന്‍സെന്റ് പ്ലാനറ്ററി ഹെല്‍ത്ത് പുറത്തുവിട്ട ആഗോള സര്‍വേ അനുസരിച്ച് 16 മുതല്‍ 25 വരെ പ്രായപരിധിയിലുള്ള 10,000 യുവാക്കളില്‍ നടത്തിയ പഠനത്തിന്‍ പ്രകാരം 60% യുവാക്കളും കാലാവസ്ഥ വ്യതിയാനത്തില്‍ ആകുലപ്പെടുന്നവരും അവരുടെ ദൈന്യദിന ജീവിതത്തെ ഈ വ്യതിയാനം ബാധിക്കുമെന്ന് ആശങ്കപ്പെടുന്നവരുമാണ്.

2011 മുതല്‍ ഒരു ആഗോള പ്രശ്നമായി കാലാവസ്ഥാ വ്യതിയാനം കരുതപ്പെടുന്നുണ്ടെങ്കിലും 2017-ല്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍(എ പി എ) കാലാവസ്ഥ വ്യതിയാനത്തെ പറ്റിയുള്ള ത്കണ്ഠകളെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള വിട്ടുമാറാത്ത ഭയമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. അതുവഴി കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു.

ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നമായി പൊതുവെ കണക്കാക്കിയിട്ടില്ലെങ്കിലും നിസഹായാവസ്ഥ, കുറ്റബോധം, സങ്കടം തുടങ്ങിയ ലക്ഷണങ്ങളിലൂടെയാണ് പാരിസ്ഥിതിക ഉത്കണ്ഠ (eco anxiety) പ്രകടമാകുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Also Read
user
Share This

Popular

KERALA
WORLD
ഷൈന്‍ ടോം ചാക്കോ; കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് മുതല്‍ രാത്രി ഓട്ടം വരെ