fbwpx
'ദുഃഖം ഒരു സമ്മാനമാണ്'; അമ്മയുടെ മരണത്തെ കുറിച്ച് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്
logo

ന്യൂസ് ഡെസ്ക്

Posted : 19 Oct, 2024 03:26 PM

എല്‍മോയുമായി (മപ്പറ്റ് ക്യാരക്ടര്‍) സംസാരിക്കവെയാണ് താരം അമ്മയെ കുറിച്ച് തുറന്ന് സംസാരിച്ചത്

HOLLYWOOD MOVIE


ഹോളിവുഡ് താരം ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് തന്റെ വരാനിരിക്കുന്ന ചിത്രം വീ ലിവ് ഇന്‍ ടൈം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ്. അതിനിടയില്‍ താരം തന്റെ അമ്മയുടെ മരണത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. എല്‍മോയുമായി (മപ്പറ്റ് ക്യാരക്ടര്‍) സംസാരിക്കവെയാണ് താരം അമ്മയെ കുറിച്ച് തുറന്ന് സംസാരിച്ചത്. അമ്മയെ താന്‍ മിസ് ചെയ്യുന്നുണ്ടെന്നും അമ്മയുടെ വിയോഗത്തില്‍ അനുഭവിക്കുന്ന ദുഃഖം ഒരു സമ്മാനമായാണ് കാണുന്നതെന്നും ആന്‍ഡ്രൂ പറഞ്ഞു. ഇതിപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.

'ഞാന്‍ ഇന്ന് എന്റെ അമ്മയെ കുറിച്ചാണ് ചിന്തിക്കുന്നത്. അമ്മ മരിച്ചിട്ട് അധിക കാലമായില്ല. നിങ്ങള്‍ക്കറിയുമോ ഞാന്‍ അമ്മയെ എത്ര മിസ് ചെയ്യുന്നുണ്ടെന്ന്', എന്നാണ് ആന്‍ഡ്രൂ പറഞ്ഞത്. ആന്‍ഡ്രൂവിന്റെ അമ്മ ലിന്‍ ഗാര്‍ഫീല്‍ഡ് 2019ല്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്.


'ദുഃഖം ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു സമ്മാനമാണ്. ദുഃഖം തോന്നുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ ആ വ്യക്തിയെ അത്രയധികം സ്‌നേഹിച്ചിരുന്നു എന്നാണ്. അല്ലെങ്കില്‍ നിങ്ങള്‍ അവരെ അത്രത്തോളം മിസ് ചെയ്യുന്നു എന്നാണ്. ഞാന്‍ എന്റെ അമ്മയെ മിസ് ചെയ്യുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് അമ്മ എന്നെ കെട്ടിപിടിക്കാറുള്ളതാണ്', ആന്‍ഡ്രൂ കൂട്ടിച്ചേര്‍ത്തു. വീ ലിവ് ഇന്‍ ടൈം ആണ് റിലീസ് ചെയ്യാനിരിക്കുന്ന ആന്‍ഡ്രൂവിന്റെ സിനിമ.







Also Read
user
Share This

Popular

NATIONAL
KERALA
മൻമോഹൻ സിങ്ങിൻ്റെ ശവസംസ്കാര ചടങ്ങിൽ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിച്ചു; അങ്ങേയറ്റം അപമാനകരമെന്ന് കോൺഗ്രസ്