fbwpx
'തെരി പ്രേക്ഷകര്‍ നേരത്തെ കണ്ടിരുന്നു'; ബേബി ജോണ്‍ പരാജയപ്പെടാനുള്ള കാരണം വ്യക്തമാക്കി രാജ്പാല്‍ യാദവ്
logo

ന്യൂസ് ഡെസ്ക്

Posted : 09 Jan, 2025 12:06 PM

180 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ആഗോള തലത്തില്‍ 50 കോടി പോലും നേടാനായില്ല

BOLLYWOOD MOVIE


വരുണ്‍ ധവാന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ബേബി ജോണ്‍ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. വരുണ്‍ ധവാന്‍ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ ഒപ്പം ബേബി ജോണില്‍ അഭിനയിച്ച നടന്‍ രാജ്പാല്‍ യാദവ് സിനിമയുടെ പരാജയത്തിന് കാരണമെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്പാല്‍ യാദവ് ഇക്കാര്യം പറഞ്ഞത്.

ബേബി ജോണ്‍ മികച്ച രീതിയില്‍ ചിത്രീകരിച്ച സിനിമയാണ് എന്നാല്‍ അത് തിയേറ്ററില്‍ വിജയിക്കാതിരുന്നത് തമിഴ് സിനിമ തെരിയുടെ റീമേക്ക് ആയതുകൊണ്ടാണെന്നാണ് രാജ്പാല്‍ യാദവിന്റെ അഭിപ്രായം. 'ഇതൊരു റീമേക്ക് ആയിരുന്നില്ലെങ്കില്‍ എന്റെ 25 വര്‍ഷത്തെ കരിയറില്‍ ഞാന്‍ ചെയ്ത ഏറ്റവും മികച്ച സിനിമയായി ബേബി ജോണ്‍ മാറിയേനേ. പക്ഷെ ഇത് വിജയ് ചെയ്തതുകൊണ്ടും പ്രേക്ഷകര്‍ നേരത്തെ കണ്ടതായതുകൊണ്ടും അതൊരു റീമേക്കായതുകൊണ്ടും ചിത്രത്തിന്റെ ബോക്‌സ് ഓഫീസിനെ അത് ബാധിച്ചു', എന്നാണ് രാജ്പാല്‍ യാദവ് പറഞ്ഞത്.

കലീസ് ആണ് ബേബി ജോണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. അറ്റ്‌ലിയാണ് നിര്‍മാണം. അറ്റ്‌ലിയുടെ തന്നെ തെരി എന്ന വിജയ് ചിത്രത്തിന്റെ റീമേക്കാണ് ബേബി ജോണ്‍. ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്രോഫ് എന്നിവരും കേന്ദ്ര കഥാപാത്രമാണ്. 180 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ആഗോള തലത്തില്‍ 50 കോടി പോലും നേടാനായില്ല.

KERALA
'കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം'; ജയചന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്
Also Read
user
Share This

Popular

KERALA
KERALA
സ്മൃതി തൻ ചിറകിലേറി... ഭാവഗായകന് വിട; പി. ജയചന്ദ്രന്‍ അന്തരിച്ചു