2025 പകുതിയോടെയായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ചിത്രമാണ് ബസൂക്ക. 2023ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം ആദ്യം 2024 ഓണത്തിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില ടെക്‌നിക്കല്‍ കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് വൈകിക്കൊണ്ടിരുന്നു. ഇപ്പോഴിതാ ചിത്രം ഈ വര്‍ഷം തിയേറ്ററിലെത്തില്ലെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 പകുതിയോടെയായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോസ്റ്റ് പ്രൊഡക്ഷനില്‍ കൂടുതല്‍ ജോലികള്‍ ചെയ്യാന്‍ വേണ്ടിയാണ് റിലീസ് നീട്ടിയിരിക്കുന്നത്. ചിത്രീകരിച്ച സീനുകളില്‍ അണിയറപ്രവര്‍ത്തകര്‍ സംതൃപ്തരല്ലെന്നും അതിനാല്‍ റീ ഷൂട്ട് നടക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും മമ്മൂട്ടിയുടെ ഈ പ്രൊജക്ട് എത്താന്‍ വൈകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതിനാല്‍ ഇനി തിയേറ്ററിലെത്താന്‍ പോകുന്ന മമ്മൂട്ടി ചിത്രം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് ആയിരിക്കും.
ബസൂക്കയിലും ഗൗതം വാസുദേവ് മേനോന്‍ കേന്ദ്ര കഥാപാത്രമാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ - സാഹില്‍ ശര്‍മ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കന്റ് യൂണിറ്റ് ക്യാമറ - റോബി വര്‍ഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, സംഗീതം - മിഥുന്‍ മുകുന്ദന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോര്‍ജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്‌സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സഞ്ജു ജെ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വിഷ്ണു സുഗതന്‍, പിആര്‍ഒ - ശബരി.