fbwpx
ഇനി ടിക്കറ്റ് എടുക്കാം; ബോഗയ്ന്‍വില്ല അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 13 Oct, 2024 09:41 AM

ജ്യോതിര്‍മയി ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല

MALAYALAM MOVIE


അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ലയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. അമല്‍ നീരദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചിത്രം ഒക്ടോബര്‍ 17ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അവര്‍ക്ക് പുറമെ ഷറഫുദ്ദീന്‍, സ്രിന്ദ, വീണ നന്ദകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

ജ്യോതിര്‍മയി ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല. ചിത്രത്തിലെ ജ്യോതിര്‍മയി അഭിനയിച്ച സ്തുതി, മറവികളെ എന്ന ഗാനങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലാണ്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. 'ഭീഷ്മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്ന്‍വില്ല'.





KERALA
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി; റാപ്പർ വേടൻ അറസ്റ്റിൽ
Also Read
user
Share This

Popular

KERALA
KERALA
മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്