സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും, നികുതി വരുമാനത്തിലും, ആഭ്യന്തര വരുമാനത്തിലും വലിയ ഉയര്‍ച്ചയുണ്ടായെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇടുക്കി നെടുങ്കണ്ടത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്‍പതു വര്‍ഷം കൊണ്ട് ജനങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ വികസനം ഉണ്ടായോ എന്ന് വിലയിരുത്തേണ്ട സമയം ആണ്. 2016 വരെ സംസ്ഥാനം വല്ലാത്ത നിരാശയില്‍ ആയിരുന്നു. ഇവിടെ ഒന്നും നടക്കില്ല എന്ന ചിന്ത ആയിരുന്നു ജനങ്ങള്‍ക്ക്. എന്നാല്‍ പിന്നീട് ചിന്താഗതിക്ക് മാറ്റം വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു.
സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും, നികുതി വരുമാനത്തിലും, ആഭ്യന്തര വരുമാനത്തിലും വലിയ ഉയര്‍ച്ചയുണ്ടായെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കണക്കുകള്‍ എണ്ണിപ്പറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട പദ്ധതി വിഹിതം സംബന്ധിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല എന്നത് ശ്രദ്ധേയമായി.
ഇടുക്കി ജില്ലയിലെ ഭൂവിഷയങ്ങളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. 1964 ലെ ഭൂപതിവ് നിയമത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ ഭേദഗതി ഉണ്ടാക്കി. ഭൂപ്രദേശങ്ങള്‍ക്ക് ഇതിലൂടെ ശാശ്വത പരിഹരിഹാരമാകും. പുതിയ ഭൂനിയമ ഭേദഗതി പ്രകാരം പട്ടയ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയ ഭൂമിയില്‍ മുമ്പോട്ടും നിര്‍മാണം നടത്താന്‍ അനുമതി നല്‍കാന്‍ പുതിയ ചട്ടം വേണം. നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തും. ക്വാറികളുടെ അനുമതി സംബന്ധിച്ച് തീരുമാനമെടുക്കും. ഇവയ്ക്കായി ഭൂപതിവ് ചട്ടങ്ങള്‍ മെയ് മാസത്തില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമര്‍ശനും മുഖ്യമന്ത്രി നടത്തി. സംസ്ഥാനം വലിയ കടക്കെണിയില്‍ എന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കടബാധ്യത കൊണ്ട് സംസ്ഥാനത്ത് പദ്ധതികള്‍ നടപ്പാക്കുന്നില്ല എന്ന് പ്രചരിപ്പിക്കുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ വാര്‍ഷികമായ എന്റെ കേരളം പദ്ധതി മുഖ്യമന്ത്രി നെടുങ്കണ്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു. പിന്നീട് പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍ എന്നിവര്‍ക്ക് പുറമെ എല്‍ഡിഎഫ് എംഎല്‍എമാരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു. യുഡിഎഫ് പരിപാടി ബഹിഷ്‌കരിച്ചു.