fbwpx
'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി'; ബോഗയ്ന്‍വില്ലയിലെ ആദ്യ ഗാനം പുറത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 26 Sep, 2024 06:19 PM

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല

MALAYALAM MOVIE


അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ന്‍വില്ല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സ്തുതി എന്നാണ് പാട്ടിന്റെ പേര്. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് വരികള്‍ രചിച്ചിരിക്കുന്നത്. മേരി ആന്‍ അലക്‌സാണ്ടര്‍, സുഷിന്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, സുഷിന്‍ ശ്യാം എന്നിവരാണ് വീഡിയോയില്‍ ഉള്ളത്.

അടുത്തിടെ ചിത്രം ഉടന്‍ തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച ഒരു പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ട്രിയോ എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരാണ് ഉണ്ടായിരുന്നത്. നേരത്തെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പങ്കുവെച്ചിരുന്നു. അതില്‍ നിന്ന് ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.


ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ക്ക് പുറമെ ഷറഫുദ്ദീന്‍, സൃന്ദ, വീണ നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല.

WORLD
രക്ഷകരാകുന്ന തടവുകാർ; കാലിഫോർണിയയിലെ തീയണയ്ക്കാന്‍ ജയില്‍ തടവുകാരും
Also Read
user
Share This

Popular

KERALA
KERALA
ആലപ്പുഴ CPM ജില്ലാ സമ്മേളനം: 'വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണം'; പ്രതിനിധികളെ അഭിനന്ദിച്ച് പിണറായി