പിടികൂടാനുള്ള ശ്രമത്തിനിടയിൽ പൊലീസുകാർക്കും പ്രതിക്കും പരിക്കേറ്റു.
കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. കാവുന്തറ മീത്തലെ പുതിയോട്ടിൽ അനസിനെയാണ് (34) പേരാമ്പ്ര പൊലീസ് പിടികൂടിയത്.
കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി വാഹനത്തിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടയിൽ പൊലീസുകാർക്കും പ്രതിക്കും പരിക്കേറ്റു.
സമീപത്തെ പറമ്പിലേക്ക് ഓടിക്കയറിയ പ്രതിയെ 500 മീറ്ററോളം ഓടിച്ചിട്ട് പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ALSO READ: വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ ഒരാൾക്ക് ദാരുണാന്ത്യം