fbwpx
പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചു; കേരളപുരം സ്വദേശി ഗുരുതരാവസ്ഥയിൽ, ചോറ്റാനിക്കര സി.ഐ. മനോജിനെതിരെ പരാതി
logo

ന്യൂസ് ഡെസ്ക്

Posted : 25 Apr, 2025 08:13 AM

മൃതപ്രായനായ ബിനോദിനെ കൊല്ലത്ത് നിന്ന് ബന്ധുക്കൾ എത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.ഇരു ചക്രവാഹനം വാങ്ങുന്നതിനെ ചൊല്ലി ഭാര്യയുമായുള്ള തർക്കമാണ് മോഷണ പരാതിയിലെത്തിയത്.

KERALA

പൊലീസ് ഉദ്യോഗസ്ഥൻ്റെ ക്രൂര മർദ്ദനത്തിനിരയായ കൊല്ലം കേരളപുരം സ്വദേശി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ.കേരളപുരം സ്വദേശി ബിനോദിൻ്റെ ശരീരമാസകലം നീര്, ശരീരത്തിൽ ബൂട്ടിട്ട് ചവിട്ടിയ പാടുകൾ, കൈ വിരലുകൾക്ക് പരിക്ക്. ചോറ്റാനിക്കര സിഐ മനോജ് കാല് തല്ലിയൊടിച്ചെന്നും പരാതി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും നടപടി വേണമെന്നും അമ്മ ന്യൂസ് മലയാളത്തോട്


മാല നഷ്ടപ്പെട്ടെന്ന ഭാര്യ ഷൈനിയുടെ പരാതിയിലാണ് ബിനോദിനെ ചോറ്റാനിക്കര പൊലീസ് വിളിച്ച് വരുത്തിയത്. ഇക്കഴിഞ്ഞ പതിനാറാം തീയതി ഷൈനിയേയും, ബിനോദിനേയും സ്റ്റേഷനിൽ വിളിച്ച് വരുത്തി പ്രഥമ വിവരങ്ങൾ ശേഖരിച്ച സിഐ പി.കെ. മനോജ് ഇരുവരേയും മടക്കി അയച്ചിരുന്നു. ഭാര്യ പരാതി നൽകിയ മനോവിഷമത്തിൽ കൊല്ലത്തേക്ക് മടങ്ങിയ ബിനോദിനെ 22 ന് വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രാവിലെ ബിനോദ് സ്റ്റേഷനിലെത്തിയെങ്കിലും സിഐ മനോജ് ഉണ്ടായിരുന്നില്ല. വൈകിട്ടോടെ സ്റ്റേഷനിലെത്തിയ സിഐ. ബിനോദിനെ സ്റ്റേഷനിനുള്ളിലെ മറ്റൊരു മുറിയിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്തു.



Also Read;എക്സാലോജിക് കേസ്: 'വായ്പാ തുക വകമാറ്റി വീണ ക്രമക്കേട് കാണിച്ചു '; SFIO കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്


മാലയെടുത്തിട്ടില്ലെന്ന ബിനോദിൻ്റെ മറുപടിയിൽ തൃപ്തിയാകാത്ത സിഐ ക്രൂരമായി മർദ്ധിച്ചുവെന്നാണ് ബിനോദ് പറയുന്നത്.ദേഹമാസകലം അടിച്ച് പരിക്കേൽപ്പിച്ചു, ഉറക്കെ നിലവിളിച്ചപ്പോൾ ബൂട്ടിട്ട് ചവിട്ടി. കാലിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു. ഈ സമയം ഭാര്യയും സ്റ്റേഷനിലുണ്ടായിരുന്നെന്ന് ബിനോദ് പറഞ്ഞു.അർദ്ധ ബോധാവസ്ഥയിലായ ബിനോദിനെ ചോറ്റാനിക്കരയിൽ താമസിച്ച വീട്ടിലെത്തിച്ച് വീണ്ടും പരിശോധന, പിന്നീട് ഫോൺ ഉൾപ്പെടെ പിടിച്ച് വച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചുവെന്നും ബിനോദ്.

മൃതപ്രായനായ ബിനോദിനെ കൊല്ലത്ത് നിന്ന് ബന്ധുക്കൾ എത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.ഇരു ചക്രവാഹനം വാങ്ങുന്നതിനെ ചൊല്ലി ഭാര്യയുമായുള്ള തർക്കമാണ് മോഷണ പരാതിയിലെത്തിയത്. എന്നാൽ മോഷണം പോയ മാല പിന്നീട് ചോറ്റാനിക്കരയിലെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയതായി ബിനോദ് പറയുന്നു.ചോറ്റാനിക്കര സിഐയുടെ ക്രൂര മർദനത്തിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയെന്നാണ് ബിനോദിൻ്റെ അമ്മ പറയുന്നത്.അവശ നിലയിലായ ബിനോദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനൊരുങ്ങുകയാണ് ബന്ധുക്കൾ.

NATIONAL
പഹൽഗാമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പ്രതിപക്ഷം; സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിൽ രൂക്ഷ വിമർശനം
Also Read
user
Share This

Popular

KERALA
NATIONAL
​ഷഹബാസ് വധക്കേസ്: പ്രതികളുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി