ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് കളക്ഷനാണ് ദേവരയുടേത്
ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര പാര്‍ട് വണ്ണിന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 77 കോടി രൂപയാണ് ചിത്രം നേടിയത്. സാക്നിക് ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 68.6 കോടി രൂപ തെലുങ്കില്‍ നിന്ന് മാത്രം നേടിയിട്ടുണ്ട്. ഹിന്ദി 7 കോടി, തമിഴ് 80 ലക്ഷം, കന്നട 30 ലക്ഷം, മലയാളം 30 ലക്ഷം എന്നിങ്ങനെയാണ് കളക്ഷന്‍.
ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് കളക്ഷനാണ് ദേവരയുടേത്. പ്രഭാസ് ചിത്രം 'കല്‍ക്കി' 95 കോടി നേടി ഒന്നാം സ്ഥാനത്തുണ്ട്. അമര്‍ കൗശിക് സംവിധാനം ചെയ്ത 'സ്ത്രീ 2' 54.35 കോടിയുമായി മൂന്നാം സ്ഥാനത്തുണ്ട്. സിനിമയുടെ റിലീസിന് മുന്‍പുണ്ടായ റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ നിന്ന് തന്നെ ദേവരയുടെ ഓപ്പണിങ് കളക്ഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
ALSO READ : തിയേറ്ററുകളിൽ വിജയക്കൊടി പാറിക്കാൻ 'ദേവര': ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
അതേസമയം, സിനിമയുടെ ആദ്യദിന ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. വാരാന്ത്യ ദിവസങ്ങളില്‍ മികച്ച സീറ്റിങ് ഒക്യൂപെന്‍സി ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ വലിയ കളക്ഷനിലേക്ക് ദേവരല കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ : ദേവരയില്‍ എന്തുകൊണ്ട് ജാന്‍വി കപൂറും സെയ്ഫ് അലിഖാനും ; വെളിപ്പെടുത്തി Jr NTR
ജൂനിയര്‍ എന്‍ടിആറിനൊപ്പം ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്‍ടിആര്‍ ആര്‍ട്സും യുവസുധ ആര്‍ട്സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ദുല്‍ഖറിന്‍റെ വെഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം.