വിവിധ മേഖലകളില്‍ സ്ത്രീ പ്രാധിനിധ്യം ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. ഒരുപാട് സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേതൃസ്ഥാനത്ത് വരണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് ബോളിവുഡ് നിര്‍മാതാവ് ഏക്ത കപൂര്‍. സ്ത്രീ സുരക്ഷ എന്നത് ഒരു വ്യവസായത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നാണ് അവര്‍ പറഞ്ഞത്. ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും ഏക്ത വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ ബക്കിംഗ്ഹാം മര്‍ഡേഴ്‌സിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ഏക്ത.
'സ്ത്രീ സുരക്ഷ എന്നത് ഒരു വ്യവസായത്തിന്റെ മാത്രം പ്രശ്‌നമല്ല. ജോലിസ്ഥലത്തെ പ്രശ്‌നമാണ്. അതിനെ ഞങ്ങള്‍ ഗൗരവമായി തന്നെ കാണുന്നു. ഒരുപാട് സ്ത്രീകള്‍ ഇപ്പോള്‍ മുന്നോട്ട് വരുന്നുണ്ട്. അതിനാല്‍ മറ്റ് സ്ത്രീകള്‍ക്കും അതൊരു പ്രചോദനമാകും. വിവിധ മേഖലകളില്‍ സ്ത്രീ പ്രാധിനിധ്യം ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. ഒരുപാട് സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേതൃസ്ഥാനത്ത് വരണം. അതിനായി സ്ത്രീകളും മുന്‍കൈയെടുക്കണം. അതോടൊപ്പം ഏത് ജോലി സ്ഥലത്തും സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം നടക്കണം', ഏക്ത പറഞ്ഞു.
ALSO READ : എനിക്കെതിരായ ആരോപണത്തിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് മലയാളികള്‍ ചിന്തിക്കട്ടെ: റിമ കല്ലിങ്കല്‍
നടി കരീന കപൂറിനോടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും തൊഴിലിടത്തെ സ്ത്രീ സുരക്ഷയെ കുറിച്ചും ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് ഉത്തരം പറയാന്‍ തയ്യാറായില്ല. എന്നാല്‍ സംവിധായകന്‍ ഹന്‍സല്‍ മേത്ത ഇതേ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചു. സ്ത്രീ സുരക്ഷയുടെ ഉത്തരവാദിത്തം പുരുഷന്‍മാര്‍ക്കാണെന്നാണ് ഹന്‍സല്‍ മേത്ത പറഞ്ഞത്.