പുറത്തുവന്ന ട്രെയിലറില്‍ നിന്ന് ഒരു ആക്ഷന്‍ പാക്ഡ് മാസ് ചിത്രമായിരിക്കും ദേവരയെന്ന് വ്യക്തമായി കഴിഞ്ഞു. സെപ്റ്റംബര്‍ 27നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
ഇന്ത്യന്‍ സിനിമലോകം കാത്തിരിക്കുന്ന ഏറ്റവും വലിയ റിലീസിന് ഒരുങ്ങുകയാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ ദേവര. ആര്‍ആര്‍ആര്‍ നേടിയ വമ്പന്‍ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ മറ്റൊരു ബ്ലോക് ബസ്റ്റര്‍ വിജയം ആവര്‍ത്തിക്കാനാണ് ജൂനിയര്‍ എന്‍ടിആര്‍ ലക്ഷ്യമിടുന്നത്. ആറ് വര്‍ഷം മുന്‍പ് റിലീസായ'അരവിന്ദ സമേത വീര രാഘവ'എന്ന ചിത്രത്തിന് ശേഷമുള്ള താരത്തിന്‍റെ ആദ്യ സോളോ ഹീറോ ചിത്രം കൂടിയാണ് ദേവര.
ജനത ഗാരേജിന് ശേഷം കൊരട്ടല ശിവയുമൊത്ത് ജൂനിയര്‍ എന്‍ടിആര്‍ ചെയ്യുന്ന സിനിമ എന്ന നിലയിലും ദേവരയില്‍ ആരാധര്‍ക്ക് പ്രതീക്ഷ ഏറെയാണ്. പുറത്തുവന്ന ട്രെയിലറില്‍ നിന്ന് ഒരു ആക്ഷന്‍ പാക്ഡ് മാസ് ചിത്രമായിരിക്കും ദേവരയെന്ന് വ്യക്തമായി കഴിഞ്ഞു. സെപ്റ്റംബര്‍ 27നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
ALSO READ : രക്തത്താല്‍ കടല്‍ ചുവന്ന കഥ; ജൂനിയര്‍ എന്‍ടിആറിന് വില്ലനായി സെയ്ഫ് അലി ഖാന്‍; 'ദേവര ' ട്രെയിലര്‍
ആര്‍ആര്‍ആറിന് ലഭിച്ചത് പോലെ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷക ശ്രദ്ധ ദേവരയ്ക്ക് വേണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്ന് ജൂനിയര്‍ എന്‍ടിആര്‍ അടുത്തിടെ പറഞ്ഞിരുന്നു. ജാന്‍വി കപൂര്‍, സെയ്ഫ് അലിഖാന്‍ എന്നിവരുടെ സിനിമയിലെ സാന്നിധ്യം ഈ പാന്‍ ഇന്ത്യന്‍ പ്രതീതി ഉറപ്പാക്കുന്നതിന് ഗുണമായി. തിരക്കഥ എഴുതുന്ന കാലത്ത് ജാന്‍വിയെ നായികയായി ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. കരണ്‍ ജോഹര്‍ നായികയായി ജാന്‍വിയെ നിര്‍ദേശിച്ചപ്പോഴും തങ്ങള്‍ തയാറായിരുന്നില്ല. തിരക്കഥ പൂര്‍ത്തിയായതോടെ ജാന്‍വിക്ക് ഈ വേഷം യോജിക്കുമെന്ന് തോന്നുകയും കാസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
ALSO READ : ദേവര ആറ് വര്‍ഷത്തിന് ശേഷമുള്ള എന്റെ സോളോ റിലീസ്; പേടിയുണ്ടെന്ന് ജൂനിയര്‍ എന്‍ടിആര്‍
ശ്രീദേവിയുടെ മകള്‍ എന്ന നിലയിലും ജാന്‍വിക്ക് ദക്ഷിണേന്ത്യയില്‍ സ്വീകാര്യതയുണ്ട്. ജാന്‍വിയുടെ തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റമാണ് ദേവരയെന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു. സെയ്ഫ് അലിഖാനെ വില്ലന്‍ കഥാപാത്രത്തിനായി സമീപിച്ചപ്പോഴും ഇതുവരെ ചെയ്യാത്ത തരം കഥാപത്രമായി തോന്നി എന്നാണ് പറഞ്ഞത്. അങ്ങനെ അദ്ദേഹവും ദേവരയുടെ ഭാഗമായി. ഓംകാരയിലെ ലങ്ക്ട ത്യാഗി യെ പോലെയുള്ള ഒരാളെ ആയിരുന്നു ദേവരയില്‍ ഭൈരവയായി വേണ്ടിയിരുന്നതെന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു. കലൈയരസന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരുടെ പ്രകനങ്ങളെയും താരം അഭിനന്ദിച്ചു.