13 മാറ്റങ്ങളാണ് സിനിമയില്‍ വരുത്താന്‍ സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ഒടുവില്‍ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ എമര്‍ജന്‍സി എന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേഷനായി അനുമതി നല്‍കി. എന്നാല്‍ 13 മാറ്റങ്ങളാണ് സിനിമയില്‍ വരുത്താന്‍ സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ കൂടുതലും സിഖ് ഗ്രൂപ്പുകളെ എതിര്‍ക്കുന്ന രംഗങ്ങളുമായി ബന്ധപ്പെട്ടവയാണ്.
സിനിമയുടെ തുടക്കത്തില്‍ ഒരു ഡിസ്‌ക്ലൈമര്‍ കൊടുക്കാന്‍ സിബിഎഫ്‌സിയുടെ റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 'സത്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്' സിനിമ എന്നതിന് പകരം പ്രേക്ഷകര്‍ക്ക് ചരിത്രത്തിന്റെ നാടകീയമായ പതിപ്പാണ് സിനിമ എന്ന് വ്യക്തമാക്കികൊടുക്കണം എന്നാണ് ആവശ്യം. അതുപോലെ സിനിമയുടെ ആദ്യ 10 മിനിറ്റിനുള്ളിലെ ഒരു രംഗത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു അസമിനെ കുറിച്ച് നടത്തുന്ന ഇന്ത്യ-ചൈന പരാമര്‍ശത്തിന്റെ യഥാര്‍ഥ ഉറവിടം വ്യക്തമാക്കാന്‍ സിബിഎഫ്‌സി സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ : കങ്കണയുടെ എമര്‍ജന്‍സി ഉപാധികളോടെ തിയേറ്ററില്‍ റിലീസ് ചെയ്യാം: സെന്‍സര്‍ ബോര്‍ഡ്
സിനിമ തുടങ്ങി ഒരു മണിക്കൂര്‍ 52 മിനിറ്റ് കഴിയുമ്പോള്‍ ഭിന്ദ്രന്‍വാലെ സഞ്ജയ് ഗാന്ധിയോട് , 'നിങ്ങളുടെ പാര്‍ട്ടിക്ക് വോട്ടുകള്‍ വേണം, ഞങ്ങള്‍ക്ക് ഖലിസ്ഥാന്‍ വേണം' എന്ന് പറയുന്ന ഡയലോഗുണ്ട്. അതും സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് സിബിഎഫ്‌സിയുടെ ആവശ്യം. കൂടാതെ ആ ഡയലോഗിനെ പിന്തുണയ്ക്കുന്ന യഥാര്‍ഥ സംഭവങ്ങള്‍ വ്യക്തമാക്കാനും അണിയറ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഭിന്ദ്രന്‍വാലെ സീനില്‍ ഇല്ലാത്തപ്പോഴും അദ്ദേഹത്തെ കുറിച്ച് പരാമര്‍ശിക്കുന്ന സീനുകളുണ്ട്. സാന്ത് അഥവ സെയിന്റ് എന്ന വാക്കുകളും ആ സീനുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. സിബിഎഫ്‌സിയുടെ നിര്‍ദ്ദേശ പ്രകാരം അതും സിനിമയില്‍ നിന്ന് നീക്കം ചെയ്യണം.
ALSO READ : എന്തുകൊണ്ട് ലാപത്താ ലേഡീസ്?, വിശദീകരണവുമായി ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ
എമര്‍ജന്‍സി തുടങ്ങി രണ്ട് മണിക്കൂര്‍ 11 മിനിറ്റിനുള്ളില്‍ വരുന്ന ഒരു സീനില്‍ സിഖുകാര്‍ ഇതര മതസ്ഥരെ അക്രമിക്കുന്നുണ്ട്. ആ സീനിലെ ആക്രമണ രംഗങ്ങള്‍ കുറയ്ക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ സിഖുകാരല്ലാത്തവരെ ബസിന് മുന്നില്‍ വെച്ച് വെടിവെച്ച് കൊല്ലുന്ന മറ്റൊരു ദൃശ്യം നീക്കം ചെയ്യാനും പറഞ്ഞിട്ടുണ്ട്. കൂടാതെ 2 മണിക്കൂറും 12 മിനിറ്റും ഉള്ള ഒരു സീനില്‍, ഇന്ദിരാഗാന്ധിയും അന്നത്തെ കരസേനാ മേധാവിയും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കാണിക്കുന്നുണ്ട്. ആദ്യത്തെ ഹര്‍മന്ദിര്‍ സാഹിബ് (ഇന്നത്തെ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ മുന്‍ഗാമി) പണികഴിപ്പിച്ച അഞ്ചാമത്തെ സിഖ് ഗുരു ഗുരു അര്‍ജന്റെ രക്തസാക്ഷിത്വ വാര്‍ഷികം ആഘോഷിക്കുന്ന ഒരു ദിവസമായ 'അര്‍ജുന്‍ ദിവസ്' മുതലാണ് ഓപ്പറേഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ചതെന്ന് പറയുന്ന ഒരു വരി സംഭാഷണത്തില്‍ ഉള്‍പ്പെടുന്നു. 'സിഖ് മതപാരമ്പര്യങ്ങളില്‍ ഇത്തരമൊരു പദം നിലവിലില്ല' എന്ന് വ്യക്തമാക്കി 'അര്‍ജുന്‍ ദിവസ്' എന്ന പരാമര്‍ശം നീക്കം ചെയ്യാന്‍ സിബിഎഫ്സി അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന യഥാര്‍ത്ഥ ഫൂട്ടേജുകള്‍ക്ക് സ്റ്റാറ്റിക് മെസേജ് കൊടുക്കാനും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ സിനിമയില്‍ പറഞ്ഞിരിക്കുന്ന ചരിത്രപരമായ പരാമര്‍ശങ്ങള്‍ക്കെല്ലാം തന്നെ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഎഫ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ സെപ്റ്റംബര്‍ ആറിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്.