fbwpx
ലുക്മാന്‍ - ബിനു പപ്പു ചിത്രം 'ബോംബെ പോസിറ്റീവ്'; ചിത്രീകരണം പൂര്‍ത്തിയായി
logo

ന്യൂസ് ഡെസ്ക്

Posted : 29 Jun, 2024 09:42 AM

ജീവനാണ് ചിത്രത്തിന്റെ സംവിധായകന്‍

MALAYALAM MOVIE

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന്‍ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ജീവനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണി മൂവീസ്, ഹരീഷ് കുമാര്‍ എന്നിവയുടെ ബാനറില്‍ ഉണ്ണികൃഷ്ണന്‍, ഹരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

undefined

അജിത് ആണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത്. 

undefined

ഇവര്‍ക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുല്‍ മാധവ്, സൗമ്യ മേനോന്‍, ടി ജി രവി, ശ്രീജിത്ത് രവി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രഞ്ജിന്‍ രാജ്, എഡിറ്റര്‍ അരുണ്‍ രാഘവ് എന്നിവരാണ്. വി കെ പ്രദീപ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പിആര്‍ഒ ശബരി. 

KERALA
കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണം, നീതി ലഭിക്കും വരെ പോരാടുമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി
Also Read
user
Share This

Popular

KERALA
KERALA
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല