fbwpx
സുഭാഷിനെയും രംഗണ്ണനെയും ആവേശത്തോടെ തിരഞ്ഞ് ഇന്ത്യ; 2024ല്‍ ഏറ്റവും അധികം ആളുകള്‍ സെർച്ച് ചെയ്ത സിനിമകള്‍ ഏതൊക്കെ?
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Dec, 2024 12:59 PM

2024-ൽ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ തിരഞ്ഞ 10 സിനിമകളുടെ പട്ടികയില്‍ രണ്ട് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്

INDIAN MOVIES


ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് നിർണായകമായ വർഷമായിരുന്നു 2024. നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ മുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരെ പുറത്തിറങ്ങിയ വർഷം. വന്‍ ഹൈപ്പിലെത്തിയ പല ചിത്രങ്ങളും പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചപ്പോള്‍‌ പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളും 2024ല്‍ തിയേറ്ററുകളിലേക്ക് എത്തി. ബോളിവുഡില്‍ നിന്നും ഇറങ്ങിയ ഭൂരിപക്ഷം സിനിമകളും നിരാശയായപ്പോള്‍ ദക്ഷിണേന്ത്യന്‍‌ സിനിമകള്‍ ഭാഷാ പരിമതി മറികടന്ന് ഇന്ത്യ ഒട്ടാകെ ആളുകളുടെ വാച്ച്ലിസ്റ്റില്‍‌ ഇടം പിടിച്ചു. ഗൂഗിളിൻ്റെ വാർഷിക 'ഇയർ ഇൻ സെർച്ച്' പട്ടികയിലും ഇത് കാണാന്‍ സാധിക്കും.

2024-ൽ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ തിരഞ്ഞ 10 സിനിമകളുടെ പട്ടികയില്‍ രണ്ട് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സും ജിത്തു മാധവന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആവേശവുമാണ് പട്ടികയിലെ മലയാള ചിത്രങ്ങള്‍. രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച ഹൊറർ കോമഡി സ്ത്രീ 2 ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആവേശം കേരള ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും ചിത്രത്തിനും  സിനിമയിലെ പാട്ടുകള്‍ക്കും പ്രചാരം ലഭിച്ചിരുന്നു. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യുവതാരങ്ങളുമായി എത്തിയ മഞ്ഞുമ്മല്‍ ബോയ്സാണ് പട്ടികയില്‍ ഇടം നേടിയ രണ്ടാമത്തെ മലയാള ചിത്രം. 30 കോടി ബജറ്റിലിറങ്ങിയ ചിത്രം 242 കോടി രൂപയാണ് ആ​ഗോള തലത്തിൽ നേടിയത്.


Also Read: പ്രണയം ... രതി... ആത്മസംഘർഷങ്ങൾ; കിം എന്ന ചലച്ചിത്ര മാന്ത്രികൻ


സ്ത്രീ സിനിമയുടെ രണ്ടാം ഭാഗമായിരുന്നു 2024 ല്‍ ബോളിവുഡിന് ആവേശം പകർന്ന ചലച്ചിത്രം. ഇന്ത്യക്കാർ ആവേശത്തോടെ തിരഞ്ഞ സ്ത്രീ ആഭ്യന്തര ബോക്‌സ് ഓഫീസിൽ 597.99 കോടിയും ആഗോളതലത്തിൽ 857.15 കോടിയുമാണ് കളക്ഷന്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള പ്രഭാസും ദീപിക പദുക്കോണും അഭിനയിച്ച കൽക്കി 2898 എഡി ഇന്ത്യയിൽ നിന്നും 646.31 കോടിയും ലോകമെമ്പാടുമായി 1024 കോടിയുമാണ് വാരിക്കൂട്ടിയത്. വിക്രാന്ത് മാസെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ട്വല്‍ത്ത് ഫെയില്‍ (12th Fail) മൂന്നാം സ്ഥാനത്ത്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രം 14 ആഴ്ച കൊണ്ട് 6.38 കോടി രൂപയും ലോകമെമ്പാടും 70.05 കോടിയുമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായ ലാപത ലേഡീസ്, തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ഹനു-മാൻ, വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.

പട്ടികയില്‍ ഇടം പിടിച്ച ചിത്രങ്ങളില്‍ അധികവും ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം നിരൂപക പ്രശംസ നേടിയെടുത്തവയാണ്. മാത്രമല്ല, ഇതുകൂടാതെ, പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ പട്ടികയിലും സ്ത്രീ 2 ഉം 12th ഫെയിലും ഉൾപ്പെടുന്നു.


Also Read: അയലത്തെ വീട്ടിലെ ലേഡി ഡിറ്റക്ടീവ്; രണ്ടാം വരവിൽ 50 കോടി നേട്ടവുമായി നസ്രിയ, സൂക്ഷ്മദർശിനി സൂപ്പർ ഹിറ്റിലേക്ക്


ഇന്ത്യ തിരഞ്ഞ 10 സിനിമകള്‍

1. സ്ത്രീ 2
2. കൽക്കി 2898 എഡി
3. 12th ഫെയ്ല്‍
4. ലാപത ലേഡീസ്
5. ഹനു-മാൻ
6. മഹാരാജാ
7. മഞ്ഞുമ്മൽ ബോയ്സ്
8. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം
9. സലാർ
10. ആവേശം



ടോപ് സെർച്ചിൽ ഇടം പിടിച്ച ഷോകളുടെ പട്ടികയും പുറത്തു വന്നിട്ടുണ്ട്. സഞ്ജയ് ലീല ഭന്‍സാലിയുടെ നെറ്റ്ഫ്ലിക്സ് സീരീസ് ഹീരാമണ്ടിയാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ഷോ. മിർസാപൂർ, ലാസ്റ്റ് ഓഫ് അസ്, ബി​ഗ് ബോസ് 17, പഞ്ചായത്ത്, ക്യൂൻ ഓഫ് ടിയേർസ്, മാരി മൈ ഹ​സ്ബൻഡ്, കോട്ട ഫാക്ടറി, ബി​ഗ് ബോസ് 18, 3 ബോഡി പ്രോബ്ലം എന്നിവയാണ് യഥാക്രമം ആ​ദ്യ പത്തിൽ ഇടം പിടിച്ച ഷോകൾ.

TAMIL MOVIE
"പ്രശസ്തിക്കായി മറ്റൊരാൾക്ക് ചീത്ത പേരുണ്ടാക്കുന്ന വ്യക്തിയല്ല ഞാൻ"; തുറന്നുപറച്ചിലുമായി നയൻതാര
Also Read
user
Share This

Popular

KERALA
KERALA
തന്തൈ പെരിയാറിന് സത്യാഗ്രഹ ഭൂമിയിലൊരുക്കിയ മഹനീയ സ്മാരകം നാടിന് സമർപ്പിച്ച് എം.കെ. സ്റ്റാലിനും പിണറായിയും