ഒക്ടോബർ ഒന്ന് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 682 കോടി ലഭി ച്ചെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഒക്ടോബർ ഒന്ന് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 682 കോടി ലഭിച്ചെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്. സംസ്ഥാന ദുരന്ത നിവാണ അതോറിറ്റിയുടെ കൈവശം 782.99 കോടി ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. ദുരന്ത നിവാരണ അതോരിറ്റിയുടെ ഫണ്ടിൽ നിന്ന് 21 കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അനുവദിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാണ അതോറിറ്റിയുടെ കൈവശം 782.99 കോടി രൂപയാണ് ഉള്ളത്. ഇത് ഉരുൾപൊട്ടൽ മേഖലയിലേക്ക് മാത്രം ഉപയോഗിക്കാനുളളതല്ല. എന്നാൽ ദുരന്തമുണ്ടായതിനു പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇതിൽ നിന്നും 21 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
പുനരധിവാസത്തിന് ഭൂമി വാങ്ങാൻ എസ്ഡിആർഎഫ് തുക ഉപയോഗിക്കാൻ ചട്ടം അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സ്പോണസർഷിപ്പിൽ നിന്നും മാത്രമേ ഇതിന് കഴിയൂ. 2221 കോടിയ രൂപയുടെ സഹായധനത്തിന്‍റെ എസ്റ്റിമേറ്റാണ് കേന്ദ്രസർക്കാരിന് നൽകിയതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇതേവരെ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച ഒരു അറിയിപ്പും കേരളത്തിന് ഇതേവരെ കിട്ടിയിട്ടില്ല എന്നും സംസ്ഥാന സർക്കാർ അറിയിച്ചു.