ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്
സംവിധായകൻ ആഷിഖ് അബുവിനെതിരെ പരാതിയുമായി നിർമാതാവ് സന്തോഷ് ടി. കുരുവിള. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് പരാതി നൽകിയത്. ആഷിഖ് രണ്ട് കോടി 15 ലക്ഷം രൂപ നൽകാൻ ഉണ്ടെന്നാണ് ആരോപണം. ഇരുവരും ഒന്നിച്ചുള്ള സിനിമാ നിർമ്മാണത്തിൽ രണ്ട് കോടി 15 ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കാനുണ്ടെന്ന് പരാതി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചിട്ടുണ്ട്.
ALSO READ: ബസ് കണ്ടക്ടറിൽ നിന്നും ലോകം ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാറിലേയ്ക്ക്; രജനികാന്ത് ഇന്ന് 74ൻ്റെ നിറവിൽ