fbwpx
സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Feb, 2025 06:40 PM

ഇതിന് മുന്‍പ് മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പിലുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

MALAYALAM MOVIE


മഹേഷ് നാരായണന്റെ സിനിമയുടെ ചിത്രീകരണം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ മമ്മൂട്ടിയുടെ ഭാഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇപ്പോള്‍ മോഹന്‍ലാലും ഡല്‍ഹി ലൊക്കേഷനില്‍ ജോയിന്‍ ചെയ്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍ ലൊക്കേഷനില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാവുകയാണ്. ഇതിന് മുന്‍പ് മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പിലുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളിലായിരിക്കും എത്തുക എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ അതിന് മഹേഷ് നാരായണന്‍ തന്നെ വ്യക്തത വരുത്തിയിരുന്നു. താരത്തിന്റേത് കാമിയോ അല്ല മുഴുനീള വേഷമാണെന്നാണ് മഹേഷ് നാരായണന്‍ അറിയിച്ചിരിക്കുന്നത്. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്‍ ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് സ്‌ക്രീനിലെത്തിക്കുക എന്നത് വലിയൊരു ചലഞ്ചാണെന്നും മഹേഷ് ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ താരങ്ങളെയെല്ലാം മികച്ച രീതിയില്‍ സ്‌ക്രീനില്‍ എത്തിക്കുക എന്നത് വലിയൊരു ചലഞ്ചാണ്. സിനിമ യഥാര്‍ത്ഥ സംഭവങ്ങള്‍ ആധാരമാക്കിയല്ല ഒരുക്കിയിരിക്കുന്നതെന്നും മഹേഷ് വ്യക്തമാക്കി.

100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കെജിഎഫ്, കാന്താര, എന്നീ ചിത്രങ്ങള്‍ കന്നഡ സിനിമയുടെ മുഖം മാറ്റിയത് പോലെ മലയാള സിനിമയുടെ മാര്‍ക്കറ്റ് കൂടുതല്‍ വിപുലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ഡല്‍ഹി ഷെഡ്യൂള്‍ ഫെബ്രുവരി 23ന് അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

NATIONAL
"കേന്ദ്രം 10,000 കോടി വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ല"; നിലപാടിലുറച്ച് എം.കെ. സ്റ്റാലിൻ
Also Read
user
Share This

Popular

WORLD
KERALA
WORLD
അവസാന ഘട്ട ബന്ദി മോചനം പൂർത്തിയായി; ആറ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 620 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു