പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി എമ്പുരാന്‍ ടീം പങ്കുവെച്ച പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്
പൃഥ്വിരാജ് സുകുമാരന് പിറന്നാള്‍ ആശംസകളുമായി ആന്‍റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോള്‍. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള സിനിമകളിലൊന്നായ എമ്പുരാന്‍ ലൈക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പൃഥ്വിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആന്‍റണി പങ്കുവെച്ച ചിത്രത്തിന് താരം നല്‍കിയ മറുപടിയാണ് ശരിക്കും വൈറലായത്. പിറന്നാള്‍ ആശംസയ്ക്ക് നന്ദി അറിയിച്ചതിനൊപ്പം ഷൂട്ടിങ്ങിന് ചോദിച്ച'ആ ഹെലികോപ്റ്ററിന്‍റെ കാര്യം ' എന്തായെന്നാണ് ആന്‍റണിയോട് സംവിധായകന്‍ പൃഥ്വിരാജ് ചോദിച്ചത്.
ALSO READ : ഹാപ്പി ബര്‍ത്ത്‌ഡേ ജനറല്‍; എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി എമ്പുരാന്‍ ടീം പങ്കുവെച്ച പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. അബ്രാം ഖുറേഷിയുടെ സൈന്യാധിപന്‍ സയിദ് മസൂദായാണ് പൃഥ്വി എത്തുന്നത്. ലൂസിഫറില്‍ ഏതാനും രംഗങ്ങളില്‍ മാത്രമാണ് എത്തിയതെങ്കില്‍ എമ്പുരാനില്‍ ശ്രദ്ധേയമായ പ്രകടനം താരത്തിനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൈദരാബാദിലെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരത്ത് ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ആദ്യ ഭാഗമായ ലൂസിഫറില്‍ കണ്ട താരങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും എമ്പുരാനില്‍ ഉണ്ടാകും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. ദീപക് ദേവ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്.