fbwpx
പെരിയ ഇരട്ടക്കൊലപാതകം: 'വിധി തൃപ്തികരമല്ല'; എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കുടുംബം
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Dec, 2024 03:23 PM

പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കൊച്ചി സിബിഐ കോടതിയുടെ കണ്ടെത്തല്‍

KERALA


പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി വന്നതിനു പിന്നാലെ പ്രതികരിച്ച് കൃപേഷിന്‍റെയും ശരത്‌ ലാലിന്‍റെയും കുടുംബം. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് പ്രതീഷയെന്ന് ശരത്‌‍ ലാലിന്‍റെ അമ്മ പറഞ്ഞു. എന്നാല്‍, വിധി തൃപ്തികരമല്ലെന്നും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മമാർ പറഞ്ഞു. വിധി വന്നതിനു പിന്നാലെ കുടുംബം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയോടൊപ്പം കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർചന നടത്തി.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കൊച്ചി സിബിഐ കോടതിയുടെ കണ്ടെത്തല്‍. 10 പേരെ കോടതി കുറ്റവിമുക്തമാരാക്കി. ജനുവരി 3നാണ് ശിക്ഷാ വിധി.


Also Read: പെരിയ ഇരട്ടക്കൊലപാതക കേസ്: മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാർ, 10 പേരെ കുറ്റവിമുക്തരാക്കി


2019 ഫെബ്രുവരി 17ന് വൈകുന്നേരും ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് പിടികൂടിയപ്പോള്‍ കൊലപാതകത്തിനു പിന്നിലെ ​ഗൂഢാലോചന കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ. മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ. ബാലകൃഷ്ണൻ, ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.  


Also Read: ആറ് വര്‍ഷം മുമ്പ് നടന്ന അരുംകൊല, മൂന്ന് വര്‍ഷം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലപാതകം നാള്‍വഴി

NATIONAL
നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു; 3 പേർക്ക് പരുക്ക്
Also Read
user
Share This

Popular

NATIONAL
KERALA
മൻമോഹൻ സിങ്ങിൻ്റെ ശവസംസ്കാര ചടങ്ങിൽ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിച്ചു; അങ്ങേയറ്റം അപമാനകരമെന്ന് കോൺഗ്രസ്