fbwpx
കൊലപാതകം മുതൽ തെളിവ് നശിപ്പിക്കൽ വരെ; പെരിയ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Dec, 2024 01:38 PM

24 പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ പത്ത് പ്രതികളെ കോടതി വെറുതേ വിട്ടു

KERALA


പെരിയ ഇരട്ടക്കൊല കേസ് പ്രതികള്‍ക്കെതിരെ ചുമത്തിയത് കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍. ഒന്നാം പ്രതിയായ സിപിഎം പെരിയ മുന്‍ ഏരിയ സെക്രട്ടറി എ. പീതാംബരനെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതില്‍ കൊലക്കുറ്റം (ഐപിസി 302), നിയമവിരുദ്ധമായി സംഘം ചേരല്‍ (ഐപിസി 143), കലാപം സൃഷ്ടിക്കല്‍ (ഐപിസി 147), തടഞ്ഞു നിര്‍ത്തല്‍ (ഐപിസി 341), ക്രിമിനല്‍ ഗൂഢാലോചന (ഐപിസി 120) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.


എ. പീതാംബംരന്‍, സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍) (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

24 പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ പത്ത് പ്രതികളെ കോടതി വെറുതേ വിട്ടു.


ALSO READ: പെരിയ ഇരട്ടക്കൊലപാതകം: ശിക്ഷയിൽ ഇളവ് വേണം, കോടതിയിൽ കുടുംബ പ്രാരാബ്ധങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതികൾ



വെറുതേ വിട്ട പ്രതികള്‍

മുരളി, (ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍)

കുട്ടന്‍ എന്ന് വിളിക്കുന്ന പ്രദീപ്

ബാലകൃഷ്ണന്‍ എന്‍ (സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി), തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍,

വിഷ്ണു സുര എന്ന എ. സുരേന്ദ്രന്‍, (ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍) ഗൂഢാലോചന തെളിഞ്ഞതിനാല്‍ ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കുമേല്‍ തെളിഞ്ഞ എല്ലാ കുറ്റങ്ങളും ഇയാള്‍ക്കും ബാധകം

ശാസ്ത മധു എന്ന് വിളിക്കുന്ന എ. മധു

റജി വര്‍ഗീസ് വെറുതെ വിട്ടു

എ.ഹരിപ്രസാദ്

രാജു എന്ന രാജേഷ് പി

ഗോപകുമാര്‍

സന്ദീപ് വെളുത്തോളി

NATIONAL
ദൈവത്തിൽ മോക്ഷം പ്രാപിക്കാൻ കൂട്ടത്തോടെ വിഷം കഴിച്ചു; നാലംഗ കുടുംബത്തിൻ്റെ ജീവനെടുത്തത് അന്ധവിശ്വാസം!
Also Read
user
Share This

Popular

NATIONAL
KERALA
മൻമോഹൻ സിങ്ങിൻ്റെ ശവസംസ്കാര ചടങ്ങിൽ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിച്ചു; അങ്ങേയറ്റം അപമാനകരമെന്ന് കോൺഗ്രസ്