പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
ഗുരുവായൂരമ്പലനടയിലിന്‍റെ വന്‍ വിജയത്തിന് പിന്നാലെ പൃഥ്വിരാജിനൊപ്പം പുതിയ ചിത്രമൊരുക്കാന്‍ സംവിധായകന്‍ വിപിന്‍ ദാസ്. 'സന്തോഷ് ട്രോഫി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോമഡി ജോണറിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ സംവിധാനം ചെയ്യുന്ന തിരക്കിലാണ് താരം. സിനിമയില്‍ സയീദ് മസൂദായി ഒരു മുഴുനീള കഥാപാത്രത്തെ പൃഥ്വി അവതരിപ്പിക്കുന്നുമുണ്ട്. താരത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററും പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിട്ടുണ്ട്. ഹൈദരാബാദിലെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരത്ത് ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയാണ് പൃഥ്വിയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പ്രൊജക്ട്.