1958ല്‍ സുസൂകി മോട്ടോര്‍സില്‍ ചേര്‍ന്ന ഒസാമു 1978ല്‍ കമ്പനിയുടെ പ്രസിഡന്റായി.
സുസൂകി മോട്ടോര്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസൂകി അന്തരിച്ചു. 94 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായിരുന്നു ഒസാമു സുസൂകി.
സാധാരണക്കാരന്റെ പോക്കറ്റിനിണങ്ങിയ കാറുകളുമായി ഇന്ത്യന്‍ വിപണിയിലേക്ക് സുസൂകിയെ നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യവസായിയാണ്. സുസൂകി 40 വര്‍ഷത്തോളം നയിച്ച ഒസാമു 2021ല്‍ 91-ാമത്തെ വയസിലാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.
1958ല്‍ സുസൂകി മോട്ടോര്‍സില്‍ ചേര്‍ന്ന ഒസാമു 1978ല്‍ കമ്പനിയുടെ പ്രസിഡന്റായി. 2000ത്തില്‍ ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തു. 2015ല്‍ പ്രസിഡന്റ് പദം മകന് കൈമാറി ഒസാമു കമ്പനിയുടെ ചെയര്‍മാന്‍ സിഇഒ എന്നീ പദങ്ങളില്‍ തുടരുകയായിരുന്നു.