fbwpx
പരിഹാരമാകാതെ കോഴിക്കോട് ഡിഎംഒ സ്ഥാനത്തര്‍ക്കം; ഡോ. എന്‍ രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Dec, 2024 08:22 PM

ഡോ. എന്‍. രാജേന്ദ്രനെ മാറ്റി ഡോ. ആശാദേവിയെ ഡിഎംഒയായി നിയമിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

KERALA


കോഴിക്കോട് ഡിഎംഒ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരിഹാരമായില്ല. ഡിഎംഒയായി ഡോ. എന്‍. രാജേന്ദ്രന്‍ തുടരും. ഡോ. എന്‍. രാജേന്ദ്രനെ മാറ്റി ഡോ. ആശാദേവിയെ ഡിഎംഒയായി നിയമിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥലം മാറ്റത്തിനെതിരെയുള്ള ഡിഎംഒ രാജേന്ദ്രന്റെ സ്റ്റേ ഓര്‍ഡര്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അടുത്തമാസം 9 വരെയാണ് സ്ഥലംമാറ്റത്തിന് സ്റ്റേ അനുവദിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 24ന് ഡോ.ആശാദേവി ചുമതലയേല്‍ക്കാന്‍ വന്ന ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഡോ.രാജേന്ദ്രന്‍ കസേര ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാകാതിരുന്നത് വാര്‍ത്തയായിരുന്നു.


ALSO READ: 'മറുപടി നൽകണം'; ചാർജ് മെമ്മോ നല്‍കിയതില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍. പ്രശാന്ത് ഐഎഎസ്


കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഡിഎംഒമാരെ സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ അഡീഷണല്‍ ഡയറക്ടറായും എറണാകുളം ഡിഎംഒയായിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒയുമായിട്ടായിരുന്നു ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയിരുന്നത്. മറ്റു മൂന്നിടങ്ങളിലായി ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.

KERALA
EXCLUSIVE | ശമ്പളം കിട്ടിയിട്ട് നാല് മാസം; പാലക്കാട് ഫോറസ്റ്റ് വാച്ചര്‍മാര്‍ ദുരിതത്തില്‍
Also Read
user
Share This

Popular

NATIONAL
KERALA
ഡോ. മന്‍മോഹന്‍ സിങ്ങിന് വിട നല്‍കാന്‍ രാജ്യം; സംസ്‌കാരം രാവിലെ 11.45 ന് നിഗംബോധ് ഘട്ടില്‍